Type Here to Get Search Results !

മുന്‍ പാകിസ്ഥാൻ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് മരിച്ചെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ട്

News Desk 0
മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് അന്തരിച്ചു, ഇസ്ലാമാബാദ്: മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു . ദുബായിയിലെ വീട്ടില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം. പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. 78 വയസ്സായിരുന്നു. പാക്കിസ്ഥാന്റെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്നു. 1999ല്‍ പട്ടാള അധിനിവേശത്തിലൂടെയാണ് പര്‍വേസ് മുഷാറഫ് പാക്കിസ്ഥാനില്‍ അധികാരം നേടിയത്. പാക് സൈനിക മേധാവിയായിരുന്നു പര്‍വേസ് മുഷാറഫ്. 2008 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം രാജ്യത്തെ അധികാരം ഒഴിയുന്നത് . നാല് വര്‍ഷം വിദേശത്ത് താമസിച്ച മുഷാറഫ് 2013 മാര്‍ച്ച്‌ മാസത്തില്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തി. പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു ശ്രമമെങ്കിലും രണ്ട് മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച പത്രികകളും തള്ളപ്പെട്ടതോടെ ഈ നീക്കം ഫലം കാണുകയുണ്ടായില്ല. പിന്നീട് മുഷാറഫിനെതിരെ പാക്കിസ്ഥാന്‍ ഭരണകൂടം നിലപാട് വളരെ കടുപ്പിച്ചു. 2007 ല്‍ പാക്കിസ്ഥാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഘട്ടത്തില്‍ ജഡ്ജിമാരെ തടവില്‍ പാര്‍പ്പിച്ചെന്ന കുറ്റത്തിനായി 2013 ഏപ്രില്‍ മാസത്തില്‍ ഇദ്ദേഹത്തെ പാക്കിസ്ഥാനില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. ഇദ്ദേഹത്തെ പാർപ്പിച്ചിരുന്ന ഫാം ഹൌസും വീടും പിന്നീട് പോലീസ് സബ് ജയിലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം അധികാരത്തിലേറിയ ശേഷം കശ്മീര്‍ പിടിച്ചടക്കാന്‍ നടത്തിയ ശ്രമങ്ങളാണ് അന്ന് കാര്‍ഗില്‍ യുദ്ധത്തിലേക്ക് വഴി വച്ചത് . 1999 മെയ് മാസത്തില്‍ പാക്കിസ്ഥാന്റെ അധിനിവേശ നീക്കങ്ങള്‍ക്കെതിരെ ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചു. ജൂലൈയില്‍ ഈ യുദ്ധം വിജയിച്ചതായി ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable