നോണ്‍വെജിന്റെ രുചിയില്‍ കോളിഫ്ലവർ 65

News Desk
നോണ്‍വെജിന്റെ രുചിയില്‍ കോളിഫ്‌ളവർ 65എളുപ്പ രീതിയിൽ , നോണ്‍വെജിന്റേതായ രുചിയില്‍ കോളിഫ്ലവർ 65 എളുപ്പരീതിയിൽ തയ്യാറാക്കാം. ചേരുവകള്‍ 1.കോളിഫ്‌ളവർ - 250 ഗ്രാം 2.മൈദ - മൂന്ന് ടേബിള്‍സ്പൂണ്‍ 3.കോണ്‍ഫ്‌ളവർ - മൂന്ന് ടേബിള്‍സ്പൂണ്‍ 4.കാശ്മീരി മുളകുപൊടി - ഒരു ടേബിള്‍സ്പൂണ്‍ 5.മല്ലിപ്പൊടി - അര ടേബിള്‍സ്പൂണ്‍ 6.മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ 7.ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചെയ്തത് - ഒരു ടീസ്പൂണ്‍ 8.വറ്റല്‍ മുളക് ചതച്ചത് - ഒരു ടേബിള്‍സ്പൂണ്‍ 9.തക്കാളി സോസ് - രണ്ട് ടേബിള്‍സ്പൂണ്‍ 10.ഉപ്പ് - ആവശ്യത്തിന് 11.വെള്ളം - ആവശ്യത്തിന് 12.എണ്ണ - വറുക്കാനായി ആവശ്യത്തിന് 13.കറിവേപ്പില 14.പച്ചമുളക് - 3 എണ്ണം തയാറാക്കുന്ന വിധം കോളിഫ്ലവർ വലിയ കഷ്ണങ്ങളാക്കി വച്ച ശേഷം ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് കോളിഫ്ലവർ കഷ്ണങ്ങളിട്ട് തിളപ്പിക്കുക. ഒരു മിനിറ്റിന് ശേഷം വെള്ളം ഊറ്റി കളയുക. രണ്ടു മുതല്‍ 10 വരെയുള്ള ചേരുവകള്‍ ഒന്നിച്ചാക്കി ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ദോശമാവ് പരുവത്തില്‍ കലക്കിയെടുക്കുക. ഇതിലേക്ക് കോളിഫ്ലവർ കഷണങ്ങള്‍ ഇട്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.മസാല നന്നായി പിടിക്കാനായി അര മണിക്കൂര്‍ നേരത്തേക്ക് മാറ്റി വയ്ക്കുക. ഒരു ചീന ചട്ടിയില്‍ എണ്ണ എടുത്തു ചൂടാക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ തീ അല്പം കുറച്ച്‌ കോളിഫ്ലവർ കഷ്ണങ്ങളിട്ട് വറുത്ത് കോരുക. കോളിഫ്ലവർ കഷ്ണങ്ങള്‍ നന്നായി മൊരിയുമ്പോൾ കറിവേപ്പിലയും പച്ചമുളകും കൂടി ചേര്‍ത്ത് കൊടുക്കുക. കറിവേപ്പില നന്നായി മൂത്തുവന്നാലുടൻ കോരി മാറ്റി വയ്ക്കുക.