Type Here to Get Search Results !

വെസ്റ്റ് നൈല്‍ ഫീവര്‍ തൃശൂർ സ്ഥിരീകരിച്ചു

News Desk 0
തൃശൂരില്‍ വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; ലക്ഷണങ്ങള്‍ അറിയാം, തൃശൂര്‍: പകര്‍ച്ചവ്യാധിയായ വെസ്റ്റ് നൈല്‍ ഫീവര്‍ തൃശൂരില്‍ സ്ഥിരീകരിച്ചു. തൃശൂര്‍ പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് ആണ് ഈ രോ​ഗം സ്ഥിരീകരിച്ചത്. ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോൾ രോ​ഗി. വെസ്റ്റ് നൈല്‍ ഫീവര്‍ മാരകമായാല്‍ മരണം വരെ സംഭവിക്കാം. ക്യൂലക്സ് കൊതുകുകള്‍ പരത്തുന്ന പകര്‍ച്ചവ്യാധിയാണ് ഇത്. ഇതിന് മരുന്നോ വാക്സിനോ ഇതു വരെ കണ്ടെത്തിയിട്ടില്ല. പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ പഞ്ചായത്തില്‍ അവലോകനയോഗം ചേര്‍ന്നു. അടിയന്തര സാഹചര്യം പരിഗണിച്ച്‌ മാരായ്ക്കല്‍ വാര്‍ഡില്‍ ഇന്ന് ഡ്രൈ ഡേ ആചരിക്കാനും തീരുമാനമായിട്ടുണ്ട്. കൊതുകിന്റെ കടിയേറ്റ് രണ്ടാഴ്ച കഴിയുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമാവുക. പനി, തലവേദന, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ കൊതുകിന്റെ കടിയേറ്റ 80 ശതമാനം പേര്‍ക്കും ഈ പറയുന്ന ലക്ഷണങ്ങള്‍ പ്രകടമാവാതിരിക്കാനും സാധ്യതയുണ്ട്. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓര്‍മ്മക്കുറവ് എന്നിവയ്ക്കും കാരണമായേക്കാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable