Type Here to Get Search Results !

പുതിയതായി സംസ്ഥാനത്തു 175 മദ്യശാലകള്‍ കൂടെ

News Desk 0
സംസ്ഥാനത്ത് പുതിയതായി 175 മദ്യശാലകള്‍, പുതിയ മദ്യശാലകള്‍ സംസ്ഥാനത്തു തുടങ്ങാന്‍ ബെവ്കോ സര്‍ക്കാരിന് സമര്‍പ്പിച്ച പട്ടിക പുറത്തിറക്കി. സംസ്ഥാനത്ത് 175 പുതിയ മദ്യശാലകളാണ് തുറക്കുന്നത്. നഗരത്തില്‍ 91 മദ്യശാലകളും ഗ്രാമങ്ങളില്‍ 84 മദ്യശാലകളും തുറക്കാനുള്ള പട്ടികയാണ് ബെവ്കോ സര്‍ക്കാരിനു നിലവിൽ സമര്‍പ്പിച്ചിട്ടുള്ളത്. അവയില്‍ എത്രയെണ്ണം തുടങ്ങുമെന്നോ ഏതൊക്കെ സ്ഥലങ്ങളില്‍ ആരംഭിക്കുമെന്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തിരക്ക് കണക്കിലെടുതാണ് പുതിയ മദ്യശാലകള്‍ തുറക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതിന്റെ വിശദമായ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ നിന്ന് 500 മീറ്റര്‍ ചുറ്റളവില്‍ മദ്യം വില്‍ക്കാന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടതോടെയാണ് ബിവറേജസ് കോര്‍പ്പറേഷന് തിരിച്ചടിയായത്. ചില പ്രദേശങ്ങളില്‍ റസിഡന്‍റ്സ് അസോസിയേഷനുകളുടെയും മതസംഘടനകളുടെയും പ്രതിഷേധവും കാര്യങ്ങൾക്ക് തടസം നേരിട്ടു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പുതുതായി തുറന്ന ഔട്ട്ലെറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാൻ കഴിയികയുള്ളൂ എന്ന് ബീവറേജസ് കോർപ്പൊറേഷൻ പറയുന്നു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable