Type Here to Get Search Results !

യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്യാ​ന്‍ അ​ന്ത​രി​ച്ചു

News Desk 0
ദുബായ്: യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. 73 വയസായിരുന്നു. യുഎഇ വാര്‍ത്താ ഏജന്‍സിയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. 2004 നവംബര്‍ മൂന്നു മുതല്‍ യുഎഇ പ്രസിഡന്റാണ്. മരണത്തെത്തുടര്‍ന്ന് യു എ ഇയില്‍ ഭരണകൂടം നാല്‍പ്പതുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ മേഖലയില്‍ മൂന്നുദിവസത്തെ അവധിയും ഭരണകൂടം പ്രഖ്യപിച്ചിട്ടുണ്ട്. 1948ലാണ് ജനനം. യു എ ഇ യുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയുടെ 16-ാമത് ഭരണാധികാരിയുമാണ്. പിതാവ് ഷെയ്‌ഖ് സായിദിന്റെ മരണത്തെത്തുടര്‍ന്ന് 2004 നവംബര്‍ മൂന്നിനാണ് ഷെയ്‌ഖ് ഖലീഫ രാജ്യത്തിന്റെ പ്രസിഡന്റായത്. 1948 സെപ്റ്റംബര്‍ 7ന്‌ ജനിച്ച ഷെയ്‌ഖ് ഖലീഫ, 1971ല്‍ യുഎഇ രൂപവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ഇരുപത്താറാം വയസില്‍ ഉപപ്രധാനമന്ത്രിയായി. തുടര്‍ന്ന് 1976 മേയില്‍ അദ്ദേഹം യുഎഇയുടെ ഉപ സൈന്യാധിപനായി നിയോഗിക്കപ്പെട്ടു. ഭരണമേറ്റെടുത്ത ശേഷം യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ മാറ്റങ്ങള്‍ക്ക് ഷെയ്ഖ് ഖലീഫ നേതൃത്വം നല്‍കി. വന്‍ വികസന കുതിപ്പിലേക്കാണ് ഇദ്ദേഹം രാജ്യത്തെ നയിച്ചത്.അധികാരമേറ്റ ഉടന്‍ 2004 നവംബറില്‍ തന്നെ മന്ത്രിസഭയില്‍ വനിതാപ്രാതിനിധ്യം നല്‍കി. സര്‍ക്കാരിലെ ഉന്നതപദവികളില്‍ സ്‌ത്രീകള്‍ക്കു പ്രത്യേകം മുപ്പതുശതമാനം പ്രാതിനിധ്യം നല്‍കിയതിനൊപ്പം ബിസിനസ് മേഖലയിലും സ്‌ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുകയും ചെയ്തു. ജനക്ഷേമകരമായ ഒട്ടറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ ജനങ്ങളില്‍ നിന്ന് ഏറെ ആദരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ അദ്ദേഹം എണ്ണ, വാതക മേഖലയുടെ വികസനത്തിന് നേതൃത്വം നല്‍കിയിരുന്നു. ജനങ്ങളുടെ പ്രശ്‍നങ്ങളില്‍ എപ്പോഴും ശ്രദ്ധപതിപ്പിച്ചിരുന്ന ജനങ്ങളാല്‍ അത്യധികം സ്‍നേ‍ഹിക്കപ്പെട്ട ഭരണാധികാരി കൂടിയായിരുന്നു ശൈഖ് ഖലീഫ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable