Type Here to Get Search Results !

പോക്സോ കേസ് റദ്ദാക്കി സുപ്രീം കോടതി : മരുമകളെ വിവാഹം കഴിക്കുന്നത് കുറ്റമല്ല

News Desk 0
സഹോദരിയുടെ മകളെ വിവാഹം ചെയ്യുന്നത് ഒരു കുറ്റമല്ല, തമിഴ്‌നാട്ടിലെ ആചാരമാണ്, പോക്‌സോ കേസ് റദ്ദാക്കി സുപ്രീം കോടതി, ചെന്നൈ: സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് വിധിച്ച പത്ത് വര്‍ഷത്തെ തടവ് റദ്ദാക്കി സുപ്രീം കോടതി. 2018ല്‍ തമിഴ്‌നാട് തിരുപ്പൂരിലെ കോടതിയാണ് പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി ശിക്ഷ വിധിച്ചത്. 2019ല്‍ ഈ ശിക്ഷ ഹൈക്കോടതിയും ശരിവച്ചിരിന്നു. വിധിക്കെതിരെ പ്രതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിവാഗ വാഗ്ദ്ധാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈെംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ഇയാള്‍ക്കെതിരായി ചുമത്തിയിരുന്ന കുറ്റം. എന്നാല്‍ പെണ്‍കുട്ടി സന്തോഷപൂര്‍ണമായ വിവാഹജീവിതമാണ് നയിക്കുന്നതെന്നും ഇവരുടെ കുടുംബജീവിതത്തെ തകര്‍ക്കുന്ന തരത്തില്‍ കോടതി ഇടപെടുന്നത് നീതിയല്ലെന്നുമുള്ള പ്രതിയുടെ അഭിഭാഷന്റെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. പീഡനം നടക്കുന്ന സമയം പെണ്‍കുട്ടിയ്ക്ക് 14 വയസ് മാത്രമാണുണ്ടായിരുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുമ്പോൾ പെണ്‍കുട്ടിയ്ക്ക് 15 വയസായിരുന്നെന്നും 17ാമത്തെ വയസില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയെന്നുമുള്ളവാദങ്ങളെല്ലാം കോടതി തള്ളകളഞ്ഞു . യുവതിയുടെ നിലവിലെ ജീവിത സാഹചര്യങ്ങളെക്കുറിച്ച്‌ മൊഴി രേഖപ്പെടുത്താന്‍ ജില്ലാ ജഡ്ജിയോട് മുന്‍പ് നിര്‍ദേശിച്ചിരുന്നതായി മെയ് 9 ലെ ഉത്തരവില്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും അവരെ പരിപാലിക്കുന്നത് ഭര്‍ത്താവാണെന്നും ഇപ്പോൾ താന്‍ സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നയിക്കുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചായിരുന്നു സുപ്രീം കോടതി ശിക്ഷ റദ്ദാക്കിയത്. പെണ്‍കുട്ടി തന്റെ വിവാഹജീവിതത്തില്‍ സന്തോഷവതിയാണെന്നും അവരുടെ കുടുംബജീവിതത്തെ അലോസരപ്പെടുത്താന്‍ സാധിക്കുകയില്ലായെന്നുമാണ് സുപ്രീം കോടതി ശിക്ഷാ വിധി റദ്ദാക്കിക്കൊണ്ട് വ്യക്തമാക്കിയത്. മാത്രമല്ല മരുമകളെ വിവാഹം കഴിക്കുന്നത് തമിഴ്‌നാട്ടില്‍ ആചാരമായി കണക്കാക്കാറുണ്ടെന്നതായ കാര്യവും കോടതി ബോധ്യപ്പെടുത്തി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable