Type Here to Get Search Results !

പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കാന്‍ ബാംഗ്ലൂര്‍ ഇന്നിറങ്ങും

News Desk 0
പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കാന്‍ ബാംഗ്ലൂര്‍ ഇന്നിറങ്ങും മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. രാത്രി 7.30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത് ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും മാത്രമാണ് സീസണില്‍ ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചത്. അതേസമയം, പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വമ്പൻ ജയം തേടിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. ജയിച്ചാലും അടുത്ത മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍ക്കണം ബാംഗ്ലൂരിന് അവസാന നാലിലെത്താന്‍. 13 കളിയില്‍ 10ലും ജയിച്ച്‌ മുന്നിലുള്ള ഗുജറാത്തിനെ മറികടക്കുക ബാംഗ്ലൂരിന് എളുപ്പമാവില്ല. മികച്ച ഫോമിലുള്ള നായകന്‍ ഫാഫ് ഡുപ്ലസി, ഗ്ലെന്‍ മാക്സ്‍വെല്‍, രജത് പട്ടിദാര്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ ഇന്ന് തിളങ്ങിയാല്‍ ബാംഗ്ലൂരിന് മികച്ച സ്കോറിലെത്താന്‍ സാധിക്കും. ബാറ്റിംഗില്‍ വിരാട് കോഹ്‌ലിയുടെ വേഗക്കുറവ് ടീമിന് തലവേദനയാണ്. ബൗളിംഗ് നിരയില്‍ ഫോം നഷ്ടപ്പെട്ട ജോഷ് ഹേസല്‍വുഡിന്‍റെ പ്രകടനം ഇന്ന് നിര്‍ണായകമാകും. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനെതിരെ 4 ഓവറില്‍ ഓസീസ് താരം വിട്ടുകൊടുത്തത് 64 റണ്‍സാണ്. എന്നാല്‍, പ്ലേ ഓഫിലെത്തിയ ഗുജറാത്ത് അവസരം കിട്ടാത്തവരെ പരീക്ഷിക്കാനുള്ള തീരുമാനം മാനേജ്മെന്‍റ് എടുത്തേക്കും. .

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable