പെരുമ്പാവൂരിൽ നിന്നും തിരുട്ടുഗ്രാമത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി തങ്കമുത്തുവിനെ അറസ്റ്റ് ചെയ്തു
May 19, 2022
തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളി തങ്കമുത്തു പെരുമ്പാവൂരിൽ അറസ്റ്റില്‍; ബാഷാ ഗ്യാങ് എന്നറിയപ്പെടുന്ന സംഘത്തിലെ അംഗം, നിരവധി സംസ്ഥാനങ്ങളില്‍ കേസ്,
കൊച്ചി: തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളിയായ മോഷ്ടാവ് അറസ്റ്റില്‍. തമിഴ്നാട് സൗത്ത് പനവടലി അമ്മന്‍ കോവില്‍ തങ്കമുത്തു ആണ് അറസ്റ്റിലായത്
ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. എറണാകുളം ജില്ലയിലെ പെരുമമ്പാവൂരിൽ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. തിരുട്ടുഗ്രാമത്തിലെ ബാഷാ ഗ്യാങ് എന്നറിയപ്പെടുന്ന സംഘത്തിലെ അംഗമാണ്.
പാലക്കാട് കസബ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. പെരുമ്പാവൂർ പോലീസ് പ്രതിയെ കസബ പോലീസിന് കൈമാറി. എഎസ് പി അനൂജ് പലിവാല്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സി.രഞ്ജിത്ത്, ജോസി.എം. ജോണ്‍സന്‍, റിന്‍സ്. എം. തോമസ്, സി. പി. ഒ മാരായ സുബൈര്‍, അബ്ദുള്‍ മനാഫ്, ഷമീര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്. കേരളത്തിന് പുറമെ ഇയാള്‍ക്കെതിരെ തമിഴ്നാട്, കര്‍ണാടക, തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി മോഷണ കേസുകളുണ്ട്.
തങ്കമുത്തുവിൻറെ സഹോദരനെ കഴിഞ്ഞ മാര്‍ച്ചില്‍ മോഷണക്കേസില്‍ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരുമമ്പാവൂരിൽ ഇതര സംസ്ഥാന മോഷ്ടാക്കളുടെ സംഘം ക്യാമ്പ് ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കൂടുതലും ബിഹാര്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുറ്റവാളികളാണ് തൊഴിലാളികളായി ഇവിടെയെത്തി മോഷണം നടത്തിയിരുന്നത് . കൊച്ചി നഗരത്തിൽ നിന്നും നേരത്തെ ഇവരുടെ സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു