Type Here to Get Search Results !

കോളപോലുള്ള ശീതളപാനീയങ്ങളും ഇന്‍സ്റ്റന്റ് നൂഡില്‍സുമെല്ലാം ശരീരത്തിന് അത്യധികം ഹാനികരം

News Desk 0
ശീതളപാനീയങ്ങളും ഇന്‍സ്റ്റന്റ് നൂഡില്‍സുമെല്ലാം സ്ഥിരമായി ഉപയോഗിക്കുന്നുണ്ടോ?; പ്രൊസസ്ഡ് ഫുഡ്‌സ് മനുഷ്യ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനറിപ്പോർട്ട്. മധുരമുള്ളതോ ഉപ്പിലിട്ടതോ ആയ ലഘുഭക്ഷണങ്ങള്‍, ശീതളപാനീയങ്ങള്‍, ഇന്‍സ്റ്റന്റ് നൂഡില്‍സ്, മാംസ ഉത്പന്നങ്ങള്‍, പ്രൊസസ്ഡ് പിസ്സ, പാസ്ത, ബിസ്‌ക്കറ്റ്, പലഹാരങ്ങള്‍ തുടങ്ങിയ അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ അവയുടെ നിര്‍മ്മാണ സമയത്ത് ചേര്‍ക്കുമ്പോഴുള്ള വസ്തുക്കളാണ് മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
മണത്തിനും നിറത്തിനുമെല്ലാം തന്നെ കൃത്രിമമായ ധാരാളം ചേരുവകള്‍ ഇതിന്റെ ഉത്പാദനത്തിനായി ചേര്‍ക്കുന്നുണ്ട്. ഇവയെല്ലാം ഗുരുതരമായി തന്നെ മനുഷ്യശരീരത്തെ ബാധിക്കുകയും ചെയ്യും. ആഗോളതലത്തില്‍ തന്നെ ഇത്തരത്തിലുള്ള ഭക്ഷണ വസ്തുക്കളുടെ ഉപയോഗം കൂടി കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വരുമാനം തീരെ കുറഞ്ഞ രാജ്യങ്ങളിലും ഇടത്തരം വരുമാനം ഉള്ള രാജ്യങ്ങളിലുമാണ് ഇവയുടെ ഉപയോഗം അമിതമായ രീതിയിൽ വര്‍ധിക്കുന്നതെന്നാണ് കണ്ടെത്തല്‍. ബ്രസീല്‍, യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള പോഷകാഹാര വിദഗ്ധരാണ് ഈ വിഷയത്തില്‍ പഠനം ഇപ്പോൾ നടത്തിയിട്ടുള്ളത്. മനുഷ്യശരീരത്തിന് ആവശ്യമായ ആരോഗ്യകരമായ ഭക്ഷണക്രമത്തെയാണ് ഇത് മാറ്റി മറിക്കുന്നത്. മനുഷ്യ ശരീരത്തിന് ആവശ്യമായ, കൃത്യമായ പോഷണങ്ങൾ പ്രൊസസ്ഡ് ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കുന്നില്ല. മനുഷ്യരുടെ ഊര്‍ജ്ജ ഉപയോഗത്തിന്റെ 90 ശതമാനവും 15 തരം വിളകളില്‍ നിന്നാണെന്നാണ് പറയുന്നത്. നാല് കോടിയലധികം ആളുകള്‍ ഇതില്‍ മൂന്നെണ്ണത്തെ മാത്രമാണ് ആശ്രയിക്കുന്നത്. അരി, ഗോതമ്പ് , ചോളം എന്നിവയാണവ. അള്‍ട്രാ-പ്രോസസ്ഡ് ഫുഡുകളുടെ ഉത്പാദനത്തില്‍ ഈ ധാന്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുത്ത ചേരുവകളാണ് കൂടുതലായും ഉപയോഗിക്കുന്നത്.
മൃഗക്കൊഴുപ്പുകളും ഭൂരിഭാഗം ഭക്ഷണങ്ങളിലും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. സാധാരണ ഭക്ഷണക്രമത്തില്‍ നിന്ന് മാറിയുള്ള ഈ ഭക്ഷണ ഉപയോഗം ഏറെ പ്രതികൂലമായ രീതിയില്‍ മനുഷ്യ ശരീരത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍റ്റുകളാണ് ഭയപ്പെടുത്തുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable