അയോദ്ധ്യയിലെയും മഥുരയിലെയും ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള മദ്യവില്‍പ്പന നിരോധിച്ച്‌ യോഗി സര്‍ക്കാര്‍

News Desk
1 minute read
മദ്യവും മാംസവും വേണ്ട; പാൽ വിൽക്കാം, അയോദ്ധ്യയിലെയും മഥുരയിലെയും ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള മദ്യവില്‍പ്പന നിരോധിച്ച്‌ യോഗി സര്‍ക്കാര്‍, ലക്‌നൗ: അയോദ്ധ്യയിലെയും മഥുരയിലെയും ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള സമീപ പ്രദേശങ്ങളില്‍ മദ്യവില്‍പന നിരോധിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിനും മഥുരയിലെ കൃഷ്ണ ജന്മഭൂമിക്കും സമീപമുള്ള പ്രദേശങ്ങളില്‍ മദ്യവില്‍പന നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാ‌ര്‍ പുറത്തിറക്കി.
അയോദ്ധ്യയിലെ മദ്യശാലകളുടെ ഉടമകളുടെ ലൈസന്‍സും സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. മഥുരയിലെ ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള സമീപ പ്രദേശങ്ങളിലെ 37 ബിയര്‍ ഷോപ്പുകളും മദ്യക്കടകളും ഭാംഗ് ഷോപ്പുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിലവിൽ സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്. പാല്‍ ഉല്‍പ്പാദനത്തിൽ പേരുകേട്ട മഥുരയില്‍ വ്യാപാരികള്‍ക്ക് പാല്‍ വില്‍പ്പന ഏറ്റെടുക്കാമെന്നും വ്യവസായം പുനരുജ്ജീവിപ്പിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഥുരയില്‍ ബാറുകളുള്ള ഹോട്ടലുകളിലെ ബാറുകളും അടപ്പിച്ചു. മഥുരയില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പന കഴിഞ്ഞ വര്‍ഷം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പൂര്‍ണമായും നിരോധിച്ചിരുന്നു. 2021 സെപ്റ്റംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ മഥുര-വൃന്ദാവനത്തിന്റെ 10 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചത്.