Type Here to Get Search Results !

പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രത്യേക നിയമനം

News Desk 0

 


വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി സമൂഹത്തിലെ യോഗ്യതയുള്ള പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട പുരുഷൻമാർക്കും സ്ത്രീകൾക്കുമായി വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ പിഎസ്‍സി വിജ്ഞാപനം പ്രസിദ്ധീകരിക്കും. ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലുള്ളവർക്കും അപേക്ഷിക്കാൻ സാധിക്കും. അഞ്ഞൂറോളം ഒഴിവുകളാണ് നിലവിലുള്ളത്. പൊതുവിഭാഗത്തിൽ നിന്നുളള പ്രത്യേക നിയമനവും വനംവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിരിക്കുന്ന ഒഴിവുകളിലേക്കുള്ള നിയമനവുമാണ് നടത്തുന്നത്.

എസ്എസ്എൽസിയാണ് യോഗ്യതയെങ്കിലും അവരുടെ അഭാവത്തിൽ എസ്എസ്എൽസികോഴ്സ് പൂർത്തിയാക്കിയതോ തത്തുല്യയോഗ്യതയോ ഉള്ളവരെ പരിഗണിക്കും. യോഗ്യത ഉള്ളവർക്ക് രണ്ട് വിഭാഗത്തിലും അപേക്ഷിക്കാൻ സാധിക്കും. അവിവാഹിതയായ അമ്മമാർക്കും അവരുടെ മക്കൾക്കും വിധവകളുടെ മക്കൾക്കും മുൻഗണന ലഭിക്കും.

പിഎസ്‍സി യുടെ പ്രൊഫൈൽ മുഖേന ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. പ്രൊഫൈൽ ഇല്ലാത്തവർക്ക് പിഎസ്‍സി വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി സ്വന്തം പ്രൊഫൈൽ നിർമ്മിക്കാം. അപേക്ഷയോടൊപ്പം തന്നെ ആവശ്യമായ രേഖകളും സമർപ്പിക്കണം. വനപ്രദേശങ്ങളിൽ താമസിച്ച് വനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വ്യക്തിയാണെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ സാക്ഷ്യപത്രം ഹാജരാക്കണം.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable