ഇടതു സംഘടന നേതാവിനെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ഇബി ചെയര്‍മാന്‍; നടപടി ഓഫീസേഴ്‌സ് അസോ. പ്രസിഡന്റ് സര്‍വീസ് ചട്ടം ലഘിച്ചതിനാല്‍
സുരേഷ് കുമാറിനെ ചെയര്‍മാന്‍ ബി. അശോക് സസ്‌പെന്‍ഡ് ചെയ്തത്. എം.എം. മണിയുടേയും എ.കെ. ബാലന്റേയും സ്റ്റാഫ് അംഗം കൂടിയായിരുന്നു സുരേഷ് കുമാര്‍. കഴിഞ്ഞ ദിവസം വൈദ്യുതിഭവന്‍ ആസ്ഥാനത്ത് കെ.എസ്.ഇ.ബി ഓഫീസര്‍മാര്‍ ഇന്നലെ നടത്തിയ സത്യഗ്രഹസമരം അക്രമാസക്തമായിരുന്നു. സമരക്കാര്‍ ജാഥയായി വൈദ്യുതിഭവനിലേക്ക് നീങ്ങുകയും തുടര്‍ന്ന് ഏഴാംനിലയിലെ ചെയര്‍മാന്റെ മുറിയിലേക്ക് തള്ളിക്കയറി പദ്ധതികളുടെ അവലോകനയോഗം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. യോഗഹാളില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള ഓഫീസര്‍മാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.