കഴിഞ്ഞ ഞായറാഴ്ച നെന്മാറ‑വല്ലങ്ങി വേലയ്ക്ക് എത്തി മടങ്ങിയ യാത്രക്കാരെ ബസിന് മുകളില്‍ ഇരുത്തി അപകടകരമായി വാഹനം ഓടിച്ച രണ്ട് വാഹനങ്ങളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്പെന്‍ഷന്‍. പാലക്കാട് ‑നെന്മാറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എസ്ആർടി, കിങ്സ് ഓഫ് കൊല്ലങ്കോട് എന്നീ ബസുകളിലെ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്.
നെന്മാറ- വല്ലങ്ങി വേല കാണാനെത്തി മടങ്ങിയവര്‍ ബസിന് മുകളില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. അപകടകരമായ രീതിയില്‍ യാത്രക്കാരെ ബസിന്റെ മുകളിലിരുത്തി കൊണ്ടുപോയത് ഗുരുതര വീഴ്ചയായി കണ്ടാണ് നടപടി.