അയ്യങ്കാളിയുടെ ജന്മദിനംNews Desk Tvm
തിരുവനന്തപുരം ;അവകാശങ്ങൾക്കായി പോരാടിയ അയ്യങ്കാളിയുടെ ജന്മദിനം ആചരിച്ചു . സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനും അടിച്ചമർത്ത പ്പെട്ടവരുടെ അവകാശങ്ങൾക്കായി ധീരമായി പോരാടിയ വിപ്ലവകാരി മഹാത്മ അയ്യങ്കാളിയുടെ ജന്മദിനം കേരള ചേരമർ സംഘം നെയ്യാറ്റിൻകര താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചത്. സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്ത് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ജന വിഭാഗത്തിന് വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹ്യ പുരോഗതി കൈവരിക്കുവാൻ കഴിയൂ എന്ന ലക്ഷ്യത്തിലൂടെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ കേരള ചരിത്രത്തിലെ എക്കാലത്തെയും വിസ്മരിക്കാൻ കഴിയാത്ത വിപ്ലവങ്ങൾ ആയിരുന്നു.എന്ന് ഉത്ഘടകൻ കെകെ ഷിബു ഓർമിപ്പിച്ചു. മഹാത്മ അയ്യങ്കാളിയുടെ പോരാട്ടത്തിന് സ്മരണ ഉയർത്തിക്കൊണ്ട് 163 -ാം ജന്മദിനം 2026 ആഗസ്റ്റ് 28 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് നെയ്യാറ്റിൻകര ഗവ. റസ്റ്റ് ഹൗസിൽ (മിനി ഹാൾ) കേരള ചേരമർസംഘം നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റ് സി. ആർ. സുഗതന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർമാൻ ശ്രീ. കെ. കെ. ഷിബു ഉദ്ഘാടനംചെയ്തു . നഗരസഭ മുൻ കൗൺസിലർ അഡ്വക്കേറ്റ് എസ്. എസ്. സ്വപ്നജിത്ത് മുഖ്യപ്രഭാഷണം നടത്തി . നഗരസഭ മുൻ പ്രതിപക്ഷ നേതാവ് . ജെ. ജോസ് ഫ്രാങ്ക്ളിൻ മുഖ്യ അതിഥിയും ആയിരുന്നു . തുടർന്ന് എസ്. എസ്. എൽ. സി., പ്ലസ് ടു, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ റിട്ട. ജോയിന്റ് സെക്രട്ടറി . എം കുഞ്ഞുകുഞ്ഞ് ആദരിച്ചു .