ഓൾ ഇന്ത്യ പ്രസ്സ് ക്ലബ്ബിൽ സ്വാതന്ത്ര്യദിനാഘോഷംNewsDesk;TVM
തിരുവനന്തപുരം ; ഓൾ ഇന്ത്യ പ്രസ്സ് ക്ലബ്ബിൽ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പ്രസ്സ് ക്ലബ്ബ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ലഫ്റ്റനന്റ് കേണൽ സുഗതകുമാർ ദേശീയപതാക ഉയർത്തി.പ്രസ്സ് ക്ലബ് പ്രെസിഡന്റ് ഡി .രതികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അർവി .വിജിൻ സ്വാഗതം ആശംസിച്ചു . ഓൾ ഇന്ത്യ പ്രസ്സ് ക്ലബ്ബ് വൈസ് പ്രെസിഡെന്റ് സുഗതകുമാർ ,സെക്രെട്ടറി പ്രബിൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി..
നെയ്യാറ്റിൻകര ഓൾ ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ അനിൽസാഗര , പ്രദീപ് ,സജു, ഉമേഷ്,അരുൻമോഹൻ , അ ജയൻ , അജി ,സുരേഷ് ,കൃഷ്ണ മോഹൻ, മഹേഷ് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു .
നീണ്ടകാലത്തെ ഇരുണ്ട ബ്രിട്ടീഷ് ഭരണത്തിന് ശേഷം ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ ഓർമ്മക്ക് എല്ലാവർഷവും ഈ ദിവസം ഗംഭീരമായി ആഘോഷിക്കാറുണ്ട്. നമ്മുടെ പൂർവികരുടെ കഷ്ടപ്പാടിന്റെയും പോരാട്ടത്തിന്റെയും ഫലമായിട്ടാണ് ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായി മാറിയത്.ഈ ദിവസം രാജ്യം ദേശീയ പതാക ഉയർത്തിയും, സ്വാതന്ത്ര്യം നേടിതന്ന വീരന്മാരെ ഓർക്കുകയും അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു . സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ സ്കൂളുകളിലും, കോളേജുകളിലും, ക്ലബ്ബുകളിലും പല സംഘടനകളും ഈ ദിവസം നിരവധി പരിപാടികൾ സംഘടിപ്പിച്ചു
