Type Here to Get Search Results !

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ: നെയ്യാറ്റിൻകരയിൽ കോൺഗ്രസ് പ്രവർത്തകർ ആവേശത്തിൽ

News Desk 0


  യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ: നെയ്യാറ്റിൻകരയിൽ

കോൺഗ്രസ് പ്രവർത്തകർ ആവേശത്തിൽ 


നെയ്യാറ്റിൻകര: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് നെയ്യാറ്റിൻകരയിലെ യുഡിഎഫ് പ്രവർത്തകർ ആശുപത്രി ജംഗ്ഷനിൽ പായസം വിതരണവും ,ആലുംമൂട്ടിൽ മധുരം വിതരണം  ചെയ്ത്  ആണ്  വി ജയാഹ്ലാദം പങ്കുവെച്ചത് . പ്രവർത്തകരും നാട്ടുകാരും പങ്കെടുത്ത പരിപാടിയിൽ ആവേശകരമായ അന്തരീക്ഷമാണ് അനുഭവപ്പെട്ടത്.മുൻസിപ്പൽ കൗൺസിലർ എസ്.ജെ. പ്രബിൻ, കൗൺസിലർ ഗ്രാമം പ്രവീൺ  ജില്ലാസെക്രട്ടറിമാരായ  മോഹ്നുദീനും ,വിനോദ്‌സെന്നും ചടങ്ങിൽ പങ്കെടുത്തു . കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് സലിം, അമരവിള സുദേവൻ, അനിത, സജി, അശോകൻ,മണ്ഡലം പ്രസിഡന്റ്  അഹമ്മദ് ഖാൻ എന്നിവർ ഉൾപ്പെടെ നിരവധി പ്രവർത്തകരും നേതാക്കളും പങ്കെടുത്തു.
യുഡിഎഫ് സർക്കാരിന്റെ പുതിയ ഭരണകാലം ജനക്ഷേമ നടപടികൾക്ക് വഴിതെളിക്കുമെന്ന പ്രതീക്ഷയും പ്രവർത്തകർ പങ്കുവച്ചു.ഐക്യ ജനാധിപത്യ  മുന്നണി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ആഘോഷിച്ചു കൊണ്ട് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിയുടെനേതൃത്വത്തിൽ അലൂംമൂട് ഇംഗ്ഷനിൽ ബ്ലോക്ക് ജനറൽ സെക്രട്ടറി ആർ.കെ.സജീവ് ലഡു വിതരണം ചെയ്തു , കൗൺസിലർ   അജിത,അജിത് ,സുഗുണൻ തുടങ്ങിയവർ  നേതൃത്വം നൽകി .

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable