Type Here to Get Search Results !

പുതു യുഗയാത്രയിൽ ആയിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർ പങ്കാളികളായി .

News Desk 0

 

പുതു യുഗയാത്രയിൽ  പതിനായിര ക്കണക്കിന് 

 യുഡിഎഫ് പ്രവർത്തകർ  പങ്കാളികളായി .


തിരുവനന്തപുരം ;പ്രതിപക്ഷനേതാവ് . V. D. സതീശൻ  നയിച്ച  പുതയുഗ യാത്ര ക്ക്  നെയ്യാറ്റിൻകരയിൽ യൂ ഡിഎഫ് ,കോൺഗ്രസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സ്വീകരണം നൽകി .നെയ്യാറ്റിൻകരയിലെ കെപിസിസി,ഡിസിസി ഭാരവാഹികൾ അടങ്ങിയ വലിയ നിര നേതൃത്വം നൽകി .അഞ്ചുമണിക്കെത്തിയ പുതയുഗ യാത്ര യുടെ ക്യാപ്റ്റൻ വിഡിസതീശൻ  എൽഡിഎഫിനെതിരെ  കടുത്ത വിമർശനങ്ങൾ തൊടുത്തു വിട്ടു .

 നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ നിന്നുള്ള  ആയിരക്കണക്കിന് 
 യുഡിഎഫ് പ്രവർത്തകർ യാത്രയിൽ പങ്കാളികളായി .
 കഴിഞ്ഞദിവസം ആൻസൽ എംഎൽഎയുടെ നേതൃത്വത്തിൽ പുതു യുഗയാത്രയുടെ ബാനറുകളും കൊടി തോരണങ്ങളും അടിച്ചു തകർത്തത്
 പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകളെ എത്തിച്ചേരാൻ കാരണമായെന്ന് വിഡി സതീശൻ പറഞ്ഞു. കേരളത്തിന്റെ പുരോഗതിക്ക് ആവശ്യമായ പുതിയ പദ്ധതികൾ കൊണ്ടുവരുമെന്നും
 മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ചെലവിൽ നുണപ്രചരണം നടത്തുകയും ആണെന്ന് ജാഥാ ക്യാപ്റ്റൻ വിഡി സതീശൻ പറഞ്ഞു.
 വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും എൽഡിഎഫ് ഭരണം അവസാനിക്കുകയാണെന്നും സൂചന നൽകി.


​  കോൺഗ്രസ്സ്  ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തിൽ ,കെഎസ്‌യൂ ,യൂത് കോൺഗ്രസ് ,ഐഎന്ടിയൂസി ,എൻജി ഓ  അസോസിയേഷൻ ,തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ,ശിങ്കാരിമേളം , ബൈക്ക് റാലി തുടങ്ങിയവയുടെ അകമ്പടിയോടെ  ടി   ബി ജംഗ്ഷനിൽ  നിന്നാരംഭിചു ബസ്റ്റാന്റിൽ സമാപിച്ചു . വിവിധ നേതാക്കളും  പ്രവർത്തകരും സ്വീകരണം  നൽകി 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable