Type Here to Get Search Results !

ആവേശം വിതറി സുധീർ ഷാ പാലോടിന്റെ റോഡ് ഷോ

News Desk 0


 ആവേശം വിതറി സുധീർ ഷാ പാലോടിന്റെ റോഡ് ഷോ


വെഞ്ഞാറമൂട് : വാമനപുരം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സുധീർ ഷാ പാലോടിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ നടന്ന റോഡ് ഷോ പെരിങ്ങമ്മല ജംഗ്ഷനിൽ  ഫ്ളാഗ്ഓഫ് ചെയ്തു.സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ചും കരഘോഷം മുഴക്കിയും വോട്ടർമാർ സ്വീകരിച്ചു.ഇന്നലെ രാവിലെ മുതൽ പൗരപ്രമുഖരെയും ഗുരുനാഥന്മാരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് പ്രചാരണ പ്രവർത്തനങ്ങളിലേക്കു കടന്നത്. പ്രവർത്തകര്‍ ആവേശത്തിൽ എടുത്തുയർത്തിയാണ് സുധീർ ഷായെ തുറന്ന വാഹനത്തിലേക്ക് കയറ്റിയത്. പെരിങ്ങമ്മല നിന്നും ആരംഭിച്ച റോഡ് ഷോ പാലോട് , നന്ദിയോട് , ആനാട് , പനവൂർ, തേമ്പാംമൂട് , വെഞ്ഞാറമൂട്, വാമനപുരം, കല്ലറ, പാങ്ങോട്, ഭരതന്നൂർ തുടങ്ങിയ നഗര ഹൃദയങ്ങളിലേയ്ക്ക് പ്രവേശിച്ചു. കോൺഗ്രസ് നേതാക്കളായ പാലോട് രവി, രമണി പി.നായർ , ഇ. ഷംസുദ്ദീൻ, രഘുനാഥൻ നായർ , ആനാട് ജയൻ ,  ഷാനവാസ് ആനക്കുഴി, ബിനു എസ് നായർ,  തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable