Type Here to Get Search Results !

മുദിത2025 സീസൺ 3’ ലോഗോ പ്രകാശനം

News Desk 0

മുദിത2025 സീസൺ 3’ ലോഗോ പ്രകാശനം

കൊച്ചി ∙ സേക്രഡ് ഹാർട്ട് സി.എം.ഐ. പബ്ലിക് സ്കൂളിൽ സെപ്റ്റംബർ 27-ന് സംഘടിപ്പിക്കപ്പെടുന്ന ഇന്റർസ്കൂൾ കൾച്ചറൽ ഫെസ്റ്റ് ‘മുദിത 2025’–ന്റെ ഔപചാരികമായ ലോഗോ പ്രകാശനം ആഗസ്റ്റ് 27-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പ്രശസ്ത യുവ സിനിമാ താരം അനിഖാ സുരേന്ദ്രൻ  ലോഗോ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ റവ .ഡോ. വർഗീസ് കാച്ചപ്പിള്ളി സി എം ഐ വൈസ് പ്രിൻസിപ്പൽ ശ്രീമതി വിനിതാ മെൻഡസ്, ഹെഡ്മിസ്ട്രസ് ശ്രീമതി സിന്ധു തറയിൽ, കെ ജി ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു തോമസ്  തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വിദ്യാർത്ഥികൾക്ക് കലാപ്രതിഭ പ്രകടിപ്പിക്കാനുള്ള വേദിയായി മാറുന്ന ‘മുദിത’ ഫെസ്റ്റ്, സംഗീതം, നൃത്തം, നാടകം, കലാരൂപങ്ങൾ തുടങ്ങി അനവധി മത്സരവിഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ്. സംസ്ഥാനത്തെ പ്രമുഖ സ്കൂളുകൾക്കിടയിലെ സൗഹൃദവും മത്സരാത്മകതയും ഒരുമിച്ച് വളർത്തുന്ന മഹോത്സവമായിരിക്കും ഇത്തവണയും ‘മുദിത 2025’.





 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable