Type Here to Get Search Results !

ഏഷ്യാനെറ്റ് ന്യൂസിനു നേരെ ആക്രമണം: ഇന്ന് വൈകിട്ട് 5 മണിക്ക് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച്

0


തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിനുള്ളിൽ എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതികളെ പിടികൂടി കർശന നിയമ നടപടി സ്വീകരിക്കാത്ത പക്ഷം ഇന്ന് മാദ്ധ്യമപ്രവർത്തകർ തലസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തുന്നതാണ്.

വൈകിട്ട് 5ന് പ്രസ് ക്ലബിനു മുന്നിൽ നിന്നാരംഭിച്ച് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തുക. സെക്രട്ടേറിയറ്റിനു മുന്നിൽ ചേരുന്ന പ്രതിഷേധ യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും മുതിർന്ന മാധ്യമ പ്രവർത്തകരും പ്രസംഗിക്കും. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് പ്രസ് ക്ലബ് അഭ്യർത്ഥിക്കുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable