Type Here to Get Search Results !

യുദ്ധമികവിൻ്റെ സ്മരണാർത്ഥം പാങ്ങോട് സൈനിക കേന്ദ്രം T-55 ടാങ്ക് സ്ഥാപിച്ചു

News Desk 0

തിരുവനന്തപുരം : 1971ലെ യുദ്ധത്തിലെ ഏറ്റവും മികച്ച വലിയ ടാങ്കായ ടി -55 ൻ്റെ പ്രവർത്തന മികവിനെ അനുസ്മരിച്ചും മാതൃരാജ്യത്തിനായുള്ള സേവനത്തെ ആദരിച്ചും തിരുവന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ നഗര വീഥിയിൽ ടി-55 ടാങ്ക് സ്ഥാപിച്ചു. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ ലളിത് ശർമ ഇന്ന് (27 ഫെബ്രുവരി) ഉദ്ഘാടനം ചെയ്തു.


1966 മുതൽ ഇന്ത്യൻ സൈന്യത്തിൽ ഉൾപ്പെടുത്തിയ ടി-55 ടാങ്ക് ലോകത്തിലെ ഏറ്റവും ആധുനിക യുദ്ധ ടാങ്കുകളിലൊന്നായിരുന്നു. കിഴക്കൻ യൂറോപ്പിലെ സോവിയറ്റ് രാജ്യങ്ങളിൽ നിന്നാണ് ടി-55 പ്രധാനമായും വാങ്ങിയിരുന്നത്. പിന്നീട് 225 എണ്ണം T-55 ടാങ്കുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ 1968-ൽ USSR-മായി ഒപ്പുവച്ചു. 2011 മെയ് വരെ ഇന്ത്യൻ ആർമിയുടെ കവചിത സേനയുടെ സേവനത്തിലായിരുന്ന T-55 ടാങ്ക്, 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ടി-55 നേക്കാൾ മികച്ച സവിശേഷതകളുള്ള തദ്ദേശീയമായി നിർമ്മിച്ച MBT-വിജയന്തയെയാണ് പിന്നീട് സൈന്യം ഉപയോഗിച്ചത്. യുദ്ധമുഖത്ത് മികവ് തെളിയിച്ച ടി-55 ടാങ്ക് എന്ന യുദ്ധക്കുതിര, ഇപ്പോൾ അഭിമാനത്തോടെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ കാണാവുന്നതാണ്.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable