Type Here to Get Search Results !

ഗുണ്ടാ ആക്ട് പ്രതി ചെന്നൈയിൽ നിന്ന് അറസ്റ്റിൽ

News Desk 0

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര, മാരായമുട്ടം പോലീസ് സ്റ്റേഷൻ പരിധികളിൽ സംഘം ചേർന്ന് വീടുകളിൽ കയറി വാൾ, വാക്കത്തി മുതലായ മാരകായുധങ്ങൾ ഉപയോഗിച്ച് ഭീകര അന്തരീക്ഷം സൃഷ്ടിച്ച് നാശനഷ്ടങ്ങൾ വരുത്തിയും താമസക്കാരെ ദേഹോപദ്രവം ഏൽപിച്ചും, യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചും, പൊതുമുതൽ നശിപ്പിച്ചും സമാധാന അന്തരീക്ഷത്തിനും, സാമൂഹിക ജീവിതത്തിനും ഭീഷണിയുമായി, നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പെരുമ്പഴുതൂർ വില്ലേജിൽ കടവൻകോഡ് കോളനിയിൽ രാജു മകൻ 24 വയസ്സ് ഉള്ള മൊട്ട എന്ന് വിളിക്കപ്പെടുന്ന ശ്രീജിത്തിനെ തിരുവനന്തപുരം ജില്ല മജിസ്ട്രേറ്റ് ഉത്തരവാക്കിയ കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം തിരുവനന്തപുരം ജില്ല പോലീസ് മേധാവി ശ്രീമതി ശില്പ ദേവ ഐ.പി.എസ് അവർകളുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര അസിസ്റ്റൻറ് പോലീസ് സൂപ്രണ്ട് ശ്രീ ടി. ഫറാഷ് ഐ.പി.എസ് നെയ്യാറ്റിൻകര പോലീസ് ഇൻസ്പെക്ടർ സി.സി. പ്രതാപചന്ദ്രൻ, സബ് ഇൻസ്പെക്ടർ സജീവ്. ആർ, അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ, രതീഷ് എ.കെ. ലെനിൻ എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണസംഘം തമിഴ്നാട് സംസ്ഥാനത്തെ ചെന്നൈയിൽ ടിയാൻ ഒളിവിൽ കഴിഞ്ഞിരുന്ന രഹസ്യ കേന്ദ്രത്തിൽ നിന്നും ശ്രമകരമായ രീതിയിൽ 26-02-2023 തീയതി 15.30 മണിയോടെ അറസ്റ്റ് ചെയ്തു, നെയ്യാറ്റിൻകര സ്റ്റേഷനിൽ ഹാജരാക്കിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable