Type Here to Get Search Results !

ബൈക്കിനു വേണ്ടി മോഹ വിലയുള്ള 'വിഐപി' നമ്പര്‍ HP-99-9999 ; ലേലത്തുക 1.1 കോടിരൂപ

News Desk 0
ബൈക്കിനു വേണ്ടി മോഹ വിലയുള്ള 'വിഐപി' നമ്പര്‍ HP-99-9999 ; ലേലത്തുക 1.1 കോടിരൂപ, ഷിംല: വാഹനങ്ങള്‍ക്ക് ഫാന്‍സി രജിസ്ട്രേഷന്‍ നമ്പറുകള്‍ കിട്ടുക എന്നത് തന്നെ വാഹനപ്രേമികള്‍ക്ക് വലിയ ഹരമാണ്. ആഡംബര കാറുകളിലും എന്തിന് ഇരുചക്ര വാഹനങ്ങള്‍ക്കു പോലുമുണ്ട് ഇപ്പോള്‍ ഫാന്‍സി നമ്പറുകള്‍. ആഡംബര വാഹനങ്ങള്‍ക്കടക്കം തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നമ്പര്‍ ലഭിക്കാനായി വന്‍തുക ലേലം വിളിച്ച്‌ സ്വന്തമാക്കുന്നവരുമുണ്ട്. എന്നാല്‍ ഒരു ബൈക്കിന് ഇഷ്ട നമ്പരിനായി ഒരു കോടിയിലേറെ രൂപ വരെ ലേലം വിളിച്ചാലോ. ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം. ഒരു കോടി പത്ത് ലക്ഷം രൂപയാണ് ഒരു നമ്പരിനായി എത്തിയ ലേലത്തുക. HP-99-9999 ആണ് കോടികളുടെ വലയുള്ള ഈ വിഐപി നമ്പര്‍. ഓണ്‍ലൈനായി നടക്കുന്ന ലേലത്തില്‍ എച്ച്‌പി-99-9999 എന്ന നമ്പരിനായി 1,12,15,500 കോടി രൂപയുടെ ബിഡ് ലഭിച്ചതായി ഹിമാചല്‍ പ്രദേശ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ദേശീയ മാധ്യമങ്ങളാണ് ഈ ഒരു സംഭവം പുറത്ത് വിട്ടത്. ഷിംലയിലെ കോട്ട്ഖായ് സബ്ഡിവിഷന്‍ ആര്‍ടിഒയില്‍ വരുന്നതാണ് ഈ വിഐപി നമ്പര്‍. നിലവില്‍ 26 പേരാണ് ലേലത്തിലുണ്ടായിരുന്നത് . ഓണ്‍ലൈന്‍ ലേലത്തിന്‍റെ ചില സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം ഒരു ഇരുചക്രവാഹന നമ്പര്‍ പ്ലേറ്റിന് ഇത്രയും ഉയര്‍ന്ന ക്വട്ടേഷന്‍ നല്‍കിയത് വലിയ ചര്‍ച്ചകള്‍ക്ക് തന്നെ വഴിവെച്ചിട്ടുണ്ട്. ബിഡ് ചെയ്ത വ്യക്തിയുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കാന്‍ വിജിലന്‍സും ആദായ നികുതി വകുപ്പ് നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്. എന്നാല്‍ സാധാരണക്കാരെ ലേലത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ഇത്രയും വലിയ സംഖ്യകള്‍ ബിഡ് ചെയ്യുന്നതെന്നും ഇതിന് പിന്നില്‍ ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുമുണ്ട്. ബൈക്കിന്‍റെ നമ്പറിനായി ഒരു കോടിയിലേറെ രൂപ ലേലത്തുകയായി വന്നത് വലിയ വാര്‍ത്തായയതിന് പിന്നാലെ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം ഫാന്‍സി നമ്പറുകള്‍ക്കായുള്ള ലേല നടപടികള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ മഞ്ജീത് ശര്‍മ്മ പറഞ്ഞു. ലേലം നാളെ അവസാനിക്കുമെന്നും നമ്പറിനായി ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ നാളെ പുറത്തുവിടുമെന്നും മഞ്ജീത് ശര്‍മ്മ പറഞ്ഞിട്ടുണ്ട്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable