Type Here to Get Search Results !

വെള്ളായണിക്ഷേത്രത്തിലെ നേർച്ച വാഴക്കുലകൾ കവർന്നവർ കസ്റ്റഡിയിൽ

News Desk 0
വെള്ളായണിക്ഷേത്രത്തിലെ നേർച്ച വാഴക്കുലകൾ കവർന്നവർ കസ്റ്റഡിയിൽ നേമം: നേമം പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളായണി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നേർച്ചയ്ക്കായി നട്ടുവളർത്തിയ വാഴക്കുലകൾ മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടി. തൃഷ്ണരാജ്, വയസ്സ് 18; അനന്തു, വയസ്സ് 19; മൂന്നാമത്തെ ആൾ ജുവനൈൽ ആണ്. ജനുവരിമാസം 29 -നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഹരി വസ്തുക്കൾ വാങ്ങുന്നതിന് പൈസ ഇല്ലാതെ വന്നപ്പോഴാണ് പകലൂർ ഭാഗത്തെ കൃഷിയിടങ്ങളിലെ വാഴക്കുലകൾ കവർന്നത് . തൃഷ്ണരാജ് കിള്ളിപ്പാലത്ത് കരമന പോലീസിനുനേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതിയും, മുൻപ്ജു ജുവനൈൽ ഹോമിൽ പാർപ്പിച്ചിട്ടുള്ളയാളും നെടുമങ്ങാട്, നേമം പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണകേസിലും പ്രതികളായിട്ടുണ്ട്. എ.സി. ഫോർട്ട് ഷാജിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്എ ച്ചു ഓ രഗീഷ് കുമാർ, എസ്.ഐ മാരായ വിപിൻ, പ്രസാദ്, രാജേഷ്, സി.പി.ഒ മാരായ ചന്ദ്രസേനൻ, കണ്ണൻ, ഗിരി, ശ്രീകുമാർ, സജു, കൃഷ്ണകുമാർ, ലതീഷ് എന്നിവരടങ്ങിയ സംഘമാണ് അന്ന്വേഷിച്ചു പ്രതികളെ പിടികൂടിയത്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable