ഭാരത് ഭവൻ സംഘടിപ്പിക്കുന്ന കവികൾക്കായുള്ള പുരസ്കാരം പ്രശസ്ത കവി കരിക്കകം ശ്രീകുമാറിന്
February 14, 2023
ഭാരത് ഭവൻ സംഘടിപ്പിക്കുന്ന കവികൾക്കായുള്ള പുരസ്കാരം പ്രശസ്ത കവി കരിക്കകം ശ്രീകുമാറിന്
ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന "ഭാരത് ഭവൻ എന്ന സംഘടന വർഷം തോറും വിവിധ കലാ സാഹിത്യ രംഗങ്ങളിലെ പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നുണ്ടു. ഈ വർഷത്തെ കവികൾക്കായുള്ള പ്രതിഭാ പുരസ്‌കാരത്തിനു്, കന്യാകുമാരി ജില്ലാ മലയാള സമാജത്തിന്റെ മാസികയുടെ ചീഫ് എഡിറ്ററും, പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡൻറും, പ്രശസ്ത കവിയുമായ കരിക്കകം ശ്രീകുമാർ അർഹനായി.
ഇന്നലെ (13_2- 23) തിങ്കളാഴ്ച വൈകുന്നേരം കവടിയാറിൽ വച്ചു നടന്ന പ്രൗഢമായ സമ്മേളന വേദിയിൽ വച്ച് അദ്ദേഹത്തെ ആദരിക്കുകയും പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കുകയും ചെയ്തു.മലയാള സമാജത്തിന്റെ അഭിമാനമായ പ്രിയ കവിയ്ക്ക് മലയാള സമാജത്തിന്റെയും , സാഹിത്യ സമാജത്തിൻറേയും അഭിനന്ദനങ്ങൾ.
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വായിരുന്നു ഈ പ്രസ്ഥാനത്തിന്റെ സംഘാടക പ്രസിഡന്റ് 'ഇപ്പോൾ ഡോക്ടർ.ബാലചന്ദ്രനാണ്.