Type Here to Get Search Results !

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പാർക്കിംഗിൽ വച്ചിരുന്ന സ്കൂട്ടറിന്റെ കാറ്റ് തുറന്നുവിട്ട് സെക്യൂരിറ്റി ജീവനക്കാർ

News Desk 0
തിരുവനന്തപുരം മെഡിക്കൽ കോളജിൽ പാർക്കിംഗിൽ വച്ചിരുന്ന സ്കൂട്ടറിന്റെ കാറ്റ് തുറന്നുവിട്ട് സെക്യൂരിറ്റി ജീവനക്കാർ, തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ അഴിഞ്ഞാട്ടം . പാർക്കിംഗിൽ വച്ചിരുന്ന സ്കൂട്ടറിന്റെ കാറ്റ് തുറന്നുവിട്ടാണ് സെക്യൂരിറ്റി ജീവനക്കാർ അഴിഞ്ഞാട്ടം നടത്തിയത്. ഇവർ സ്കൂട്ടറിന്റെ കാറ്റ് തുറന്നു വിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി തവണയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ പരാതികൾ പൊതുജനങ്ങൾക്കിടെയിൽ നിന്ന് ഉയർന്നു വന്നിട്ടുള്ളത്. മെഡിക്കൽ കോളേജ് എത്തുന്ന രോഗികളോടും ബന്ധുക്കളോടും മോശമായ രീതിലാണ് പലപ്പോഴും ഇവരുടെ പെരുമാറ്റം. പല രോഗികളുടെയും ബന്ധുക്കളെ ഇവർ ക്രൂര മർദ്ദനത്തിന് ഇരയാക്കിയിട്ടുണ്ട്. നിരവധി പേർ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയെങ്കിലും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവും രോഗികൾ ഉന്നയിച്ചിട്ടുണ്ട്. . ഇവരുടെ ഇത്തരം പ്രവർത്തികൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകണമെന്നും പൊതുജനങ്ങൾ ആവശ്യപ്പെട്ടു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable