അയ്യൻ കുഴി ശ്രീധർമ്മശാസ്താ ക്ഷേത്രം മകരവിളക്ക് മഹോത്സവവും മകര പൊങ്കാലയും അഷ്ടബന്ധ കലശവും

News Desk
1 minute read
തിരുവിതാംകൂർ ദേവസ്വം ബോർഡ് അയ്യൻ കുഴി ശ്രീധർമ്മശാസ്താ ക്ഷേത്രം മകരവിളക്ക് മഹോത്സവവും മകര പൊങ്കാലയും അഷ്ടബന്ധ കലശവും, പാറശ്ശാല : അയ്യൻകുഴി ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഈ വർഷത്തെ മകരവിളക്ക് മഹോത്സവവും അഷ്ടബന്ധ കലശാഭിഷേകവും 2023 ജനുവരി 10 മുതൽ 18 വരെ ഭക്ത്യാദരപൂർവ്വം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ജനുവരി 14ന് മകരവിളക്ക് പ്രമാണിച്ച് രാവിലെ മകര പൊങ്കാലയും ഉച്ചയ്ക്ക് മകരവിളക്ക് സദ്യയും നടക്കുകയുണ്ടായി.
വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം സി കെ ഹരീന്ദ്രൻ പാറശ്ശാല എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിൽ സ്വാഗതം ജി സന്തോഷ് കുമാർ സെക്രട്ടറി ഉപദേശക സമിതി, അധ്യക്ഷൻ മോഹൻ ബി പ്രസിഡന്റ് ഉത്സവ കമ്മിറ്റി, ആശംസകൾ നവനീത് കുമാർ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, താണുപിള്ള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, അഡ്വക്കേറ്റ് മോഹൻദാസ് മുൻ സഹകരണ ഓംബുഡ്സ്മാൻ, അഡ്വക്കേറ്റ് മഞ്ചവളാം പ്രദീപ് ബിജെപി പാറശാല മണ്ഡലം പ്രസിഡന്റ്, അജേഷ് ബി എൽ യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ, സിനി കുമാരി വാർഡ് മെമ്പർ മേക്കൊല്ല, ശശികല വാർഡ് മെമ്പർ ചാരുവിളകം, നെടിയാംകോട് അശോക് കുമാർ, കൃതജ്ഞത അനിൽകുമാർ എ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്, തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കുകയുണ്ടായി. യോഗാനന്തരം പഴയകാല സിനിമാഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് എം രാധാകൃഷ്ണൻ നയിച്ച എംഎഫ് എംഎസ്സിയുടെ ഗാനമേള ഉണ്ടായിരുന്നു. ദേവപ്രശ്ന വിധിപ്രകാരമുള്ള പരിഹാര കർമ്മങ്ങൾ ക്ഷേത്ര തന്ത്രി പാർധിവപുരം മഠം കാരണവർ ഡോക്ടർ വാസുദേവന്റെ കാർമികത്വത്തിൽ നടന്നു വരികയാണ്. ശ്രീധർമ്മശാസ്താവിനും മഹാഗണപതിക്കും വിധിപ്രകാരം നിശ്ചയിച്ചിട്ടുള്ള അഷ്ടബന്ധ കലശം ജനുവരി 15 മുതൽ 18 വരെ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു അഷ്ടബന്ധ കലശപൂജകളിൽ മുഴുവൻ ഭക്തജനങ്ങളുടെയും സാന്നിദ്ധ്യ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
Tags