Type Here to Get Search Results !

ഇരുതലമൂരിയുമായി വന്ന രണ്ട് യുവാക്കളെ നെയ്യാറ്റിൻകര എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി

News Desk 0
ഇരുതലമൂരിയുമായി വന്ന രണ്ട് യുവാക്കളെ നെയ്യാറ്റിൻകര എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി, ബാംഗ്ലൂരിൽ നിന്ന് വോൾവോ ബസ്സിൽ കടത്തിക്കൊണ്ടുവന്ന ഇരുതലമൂരിയുമായി രണ്ട് യുവാക്കളെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. അമരവിള ചെക്ക് പോസ്റ്റിലാണ് സംഭവം . ഇന്ന് 12 മണിക്ക് അമരവിള ചെക്ക് പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ വാഹന പരിശോധനക്കിടെയാണ് യുവാക്കൾ കല്ലട വോൾവോ ബസ്സിൽ വിപണിയിൽ വൻ വില വരുന്ന ഇരുതല മൂരിയെ വില്പന ഉദ്ദേശത്തോടെ രഹസ്യമായി കടത്താൻ ശ്രമിച്ചത് കണ്ടെത്തിയത്. പള്ളിച്ചൽ പ്രവാചമ്പലം ചന്തക്കു സമീപം താമസിക്കുന്ന വിഷ്ണു (30) തിരുവനന്തപുരം കരിക്കകം ക്ഷേത്രത്തിനു പുറകിൽ പുതുവൽ പുത്തൻ വീട്ടിൽ വിജിത്ത് (26) എന്നിവരെയാണ് എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുതിട്ടുള്ളത്. അതേസമയം കസ്റ്റഡിയിൽ എടുത്ത പ്രതികളിൽ നിന്നും കണ്ടെത്തിയ തൊണ്ടിമുതലായ ഇരുതലമൂരിയെ പരുത്തിപ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുനിൽ .വി- ക്കു കൈമാറി.
പരിശോധനയിൽ അമരവിള ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ വി. എൻ മഹേഷ് ജയചന്ദ്രൻ K, സിവിൽ എക്സൈസ് ഓഫീസർ ആർ. അലക്സ് എന്നിവർ അടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable