Type Here to Get Search Results !

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വീണ് പരിക്കേറ്റ് വിദ്യാർത്ഥിനി ആശുപത്രിയിൽ

News Desk 0
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വീണ് പരിക്കേറ്റ് വിദ്യാർത്ഥിനി ആശുപത്രിയിൽ തിരുവനന്തപുരം ;നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വീണ് പരിക്കേറ്റ് വിദ്യാർത്ഥിനി ആശുപത്രിയിൽ . കെഎസ്ആർടിസി ബസ്സ് നിർത്താതെ പോയി .നെയ്യാറ്റിൻകര ടീ ബീ ജംഗ്ഷനു സമീപം ദേശീയപാതയിൽ കഴിഞ്ഞദിവസം രാവിലെ ഒൻപതിനാണ് സംഭവം . ഓടിക്കൂടിയ ആളുകളും ഓട്ടോ റിക്ഷാഡ്രൈവറന്മാരും ചേർന്ന് കുട്ടിയെ ആശുപത്രിയിലാക്കുകയായിരുന്നു. നെയ്യാറ്റിൻകര ,അരങ്ക മുകൾ ,പൊറ്റയിൽ , ധാന്യഭവനിൽ ,ധന്യ യെ ആദ്യം തിരുവനന്തപുരംമെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രണ്ടാം വാർഡിൽ രണ്ടാമത്തെ ബെഡ്‌ഡിൽ പ്രവേശിപ്പിച്ചു . വിദ്യാർഥിനിയുടെ തോളെല്ലു ഒടിഞ്ഞിട്ടുണ്ട് ,കണ്ണിനു താഴെ എല്ലിന് പൊട്ടലുണ്ട് .ബസ്സിൽ നിന്നുള്ള വീഴ്ചയിൽ ശരീരമാസകലം പരിക്കുണ്ട് .വെള്ളമോ ഭക്ഷണമോ കഴിക്കാൻ പോലും മന്യ ക്കാകില്ല . അരങ്ക മുകൾ ബിനു.ഷീബാ ദമ്പതികളുടെ ഇളയമകളാണ് .അപകടത്തിൽ പെട്ട മന്യ .പാറശാല സർക്കാർ വനിതാ ഐടിഐ യിലെ കമ്പ്യൂട്ടർ വിദ്യാർഥിനിയാണ് . രാവിലെ മൂന്നുകള്ളിൻമൂട് നിന്ന് കളിയിക്കാവിള കെഎസ്ആർടിസി ബസ്സിൽ സഞ്ചരിക്കവെയാണ് ഡോർ തുറന്ന് റോഡിലേക്ക് തെറിച്ചു വീണത് .കുടുംബം നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകിയിട്ടുണ്ട് .ഇതുവരെ കെഎസ്ആർടിസി ജീവനക്കാർ എത്തിനോക്കിയിട്ടില്ല

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable