Type Here to Get Search Results !

സ്കൂട്ടറിൽ ടിപ്പറിടിച്ചു രണ്ടു വയസ്സുകാരിക്കു ദാരുണാന്ത്യം

News Desk 0
പാറശാല കരാളിയിൽ സ്കൂട്ടറിൽ ടിപ്പറിടിച്ചു രണ്ടു വയസ്സുകാരിക്കു ദാരുണാന്ത്യം, തിരുവനന്ത പുരം; പാറശാല കരാളിയിൽ ടിപ്പർ സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിച്ചു . രണ്ടു വയസ്സുകാരിഅടക്കം പാറശാല ആർസി സ്ട്രീറ്റിൽ താമസിക്കുന്ന യഹോവാ നിഷ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ആണ് ടിപ് പർഡ്രൈവർ കിരൺ ഇന്നുച്ചക്കു3 മണിക്ക് തട്ടി തെറുപ്പിച്ചത് . ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടു വയസ്സുകാരി ഋതിക (2 )തൽക്ഷണം മരണപെട്ടു .
യഹോവാ യെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും തലക്കു പരുക്കേറ്റ ഇയാളുടെ നില ഗരുതരാവസ്ഥയിലാണ് ,ഭാര്യ നിഷയെ എസ് എ ടി ആശുപത്രിയിലും പ്രേവേശിപ്പിച്ചു . നിഷ ഗർഭിണിയാണ് . സ്കൂട്ടർ യാത്രികർ സാവധാനം യാത്ര ചെയ്തു വരികയായിരുന്നു എന്ന് നാട്ടുകാർ .അമിതസ്പീഡിൽ എത്തിയ മിനി ടിപ്പർ ഇവരെ തട്ടി തെറുപ്പിച്ചശഷം നിയന്ത്രണം വിട്ടു സമീപത്തെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു.
പരിക്കേറ്റ ടിപ്പർ ഡ്രൈവർ നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ ചികിത്സ യിലാണ്. മരണപ്പെട്ട രണ്ടു വയസ്സുകാരി ഋതിക പാറശ്ശാലആശുപത്രി മോർച്ചറിയിൽ . പോലീസിന്റെ വാഹന പരിശോധന സജീവമല്ലന്നു നാട്ടുകാർക്ക് ആക്ഷേപമുണ്ട് .ഹെൽമെറ്റും ആർസിബുക്കും പരിശോധിക്കുന്നതൊഴിച്ചാൽ മറ്റ് അധിക പരിശോധനകൾ ഇല്ല. വാഹനം ഓടിക്കുന്ന മദ്യപാനികളെ പിടികൂടി ലൈസൻസ് ക്യാൻസൽ ചെയ്യുന്നില്ലെന്നു ആക്ഷേപവുമുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable