"ഞങ്ങളും കൃഷിയിലേക്ക്"
August 04, 2022
"ഞങ്ങളും കൃഷിയിലേക്ക്"
,
നെയ്യാറ്റിൻകര നഗരസഭയുടെയും നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും ഗവൺമെന്റ് ജെബിഎസ് സ്കൂൾ അമരവിളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാറിന്റെ പദ്ധതിയായ "ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട നഗരസഭാ ചെയർമാൻ പി കെ രാജ്മോഹൻ വിദ്യാർത്ഥികൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു, ഉദ്ഘാടനം നിർവഹിച്ചു.
ഇതിന്റെ അധ്യക്ഷനായി ബഹുമാനപ്പെട്ട വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഷിബു ആശംസകൾ അർപ്പിച്ചു. വാർഡ് കൗൺസിലർ കല ടീച്ചർ ഹെഡ്മിസ്ട്രസ് ശർമിള ദേവി കൃഷി ഓഫീസർ ടി സജി പിടിഎ പ്രസിഡന്റ് ജെ ജിബു തുടങ്ങിയവരും നിരവധി വിദ്യാർത്ഥികളും പിടിഎ അംഗങ്ങളും ഈ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.