Type Here to Get Search Results !

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ കൂടി : സ്കൂളുകളില്‍ ബോധവത്കരണം നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി

News Desk 0
കുട്ടികള്‍ക്കെതിരായിട്ടുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ കൂടി, സ്കൂളുകളില്‍ ബോധവത്കരണം നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി, കൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ വലിയ രീതിയില്‍ വര്‍ധിക്കുന്നുവെന്ന് ഹൈക്കോടതി. പോക്സോ കേസ് പ്രതിയുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഈ നിരീക്ഷണം. ഇത്തരം കേസുകളില്‍ പ്രതികള്‍ ആകുന്നത് സ്കൂള്‍ കുട്ടികളോ ചെറിയ പ്രായത്തില്‍ ഉള്ളവരൊ ആണ്. കൗമാരപ്രായക്കാരില്‍ ലൈംഗിക ബന്ധം ഇപ്പോൾ വര്‍ധിച്ച്‌ വരുന്നു. നിയമപരമായ പ്രത്യാഘാതങ്ങള്‍ എന്തെന്ന് കുട്ടികള്‍ക്ക് വ്യക്തമായി അറിയില്ല . വിദ്യാര്‍ത്ഥികളില്‍ നിയമാവബോധം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. പോക്സോ നിയമവും പീഡന കേസുകളുടെ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ചും സ്കൂളുകളില്‍ ബോധവല്‍ക്കരണം നിര്‍ബന്ധമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു . പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടോ, ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയോ ഇതിനെതിരെ നടപടികള്‍ കൈക്കൊള്ളാം. വിഷയത്തില്‍ നിലപാടറിയിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്‌ഇയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable