Type Here to Get Search Results !

അല്ലു അര്‍ജുനെതിരെ പൊലീസില്‍ പരാതി

News Desk 0
അല്ലു അര്‍ജുനെതിരെ പൊലീസില്‍ പരാതി:ജനങ്ങളെ കബളിപ്പിക്കുന്നു, വഴിതെറ്റിക്കുന്നു, അനേകം ആരാധകരുള്ള സൂപ്പര്‍സ്റ്റാറാണ് തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍. ഇപ്പോഴിതാ താരത്തിന് നേരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍. ഈയടുത്ത് അല്ലു അര്‍ജുന്‍ അഭിനയിച്ച പരസ്യം ആളുകളെ വഴിതെറ്റിക്കുന്നു എന്നുപറഞ്ഞാണ് ഇയാള്‍ പൊലീസിനെ സമീപിച്ചിരിക്കുന്നത് . വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതാണ് താരത്തിന് ഇപ്പോൾ തലവേദനയായിരിക്കുന്നത്. കോത്ത ഉപേന്ദര്‍ റെ‌ഡ്ഡി എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് പരസ്യത്തിനും താരത്തിനുമെതിരെ ഇപ്പോൾ പരാതി നല്‍കിയിരിക്കുന്നത്. ഈ പരസ്യം ആളുകളെ വഴിതെറ്റിക്കുന്നു എന്നും തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്നും പരാതിയില്‍ പറയുന്നു. ജനങ്ങളെ കബളിപ്പിച്ചതിന് അല്ലു അര്‍ജുനേയും വിദ്യാഭ്യാസ സ്ഥാപനത്തേയും പ്രോസിക്യൂട്ട് ചെയ്യണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയും അല്ലു അര്‍ജുന്‍ അഭിനയിച്ച പരസ്യം വിവാദത്തിലായിട്ടുണ്ട്. ഒരു ഫുഡ് ഡെലിവറി ആപ്പിനുവേണ്ടി ചെയ്‌ത പരസ്യമാണ് അന്ന് വിവാദമുയർത്തിയത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable