ബ്രോയ്ലർ ചിക്കന്‍ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
June 16, 2022
ബ്രോയ്ലർ ചിക്കന്‍ വാങ്ങുമ്പോൾ ഈ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക,
മലയാളിക്ക് തീന്‍മേശയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി ചിക്കന്‍ വിഭവങ്ങള്‍ മാറിയിരിക്കുന്നു. ചിക്കന്‍ ഇന്ന് മലയാളിയുടെ ഭക്ഷണ ശീലത്തിന്റെ പ്രധാന ഭാഗമായിട്ടുണ്ട്.
നാടന്‍ കോഴിയാണു മികച്ചതെങ്കിലും നമുക്കു കൂടുതലായിട്ട് ലഭിക്കുന്നത് ബ്രോയ്ലര്‍ ചിക്കനാണ്. ബ്രോയ്ലര്‍ ചിക്കന്‍ സൂക്ഷിച്ചു വാങ്ങിയില്ലെങ്കില്‍ അതു നിങ്ങളുടെ ആരോഗ്യം തന്നെ തകരാറിലേക്കും.
ചിക്കനിൽ കാണുന്ന വെളുപ്പുവരയാണു പ്രശ്നം.മസില്‍രോഗം ബാധിച്ച ചിക്കനിലാണ്ഇങ്ങനെ വെളുത്തവര കാണുന്നതെന്നു പറയുന്നു. ഈ രോഗം ചിക്കനിലെ കൊഴുപ്പ് 224 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നതാണ് . ഇതു ചിക്കന്റെ ഗുണം വളരെ കുറയ്‌ക്കും. ഇത്തരം കൊഴുപ്പ് നിങ്ങളുടെ ഹൃദയാരോഗ്യവും മോശമാക്കും. ചിക്കന്റെ തൂക്കം പെട്ടന്നു വര്‍ധിക്കാന്‍ വേണ്ടി നടത്തുന്ന പരീക്ഷണങ്ങളാണ് ഈ മസില്‍രോഗത്തിന്റെതായ പ്രധാനമായ കാരണവും.
47 ദിവസം കൊണ്ടു മൂന്നു കിലോ വരെയാണ് ഇത്തരത്തില്‍ ചിക്കന്റെ തൂക്കം വര്‍ധിപ്പിക്കുന്നത്. ഹോര്‍മോണുകള്‍, ആന്റിബയോട്ടിക്സ് എന്നിവയാണ് ചിക്കന്റെ ഭാരം വര്‍ധിപ്പിക്കാനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് ആരോഗ്യത്തെ വലിയ രീതിയിൽ ദോഷകരമായി ബാധിക്കും. അതുകൊണ്ടു തന്നെ ഈ വെളുത്തവര കാണുന്ന തരത്തിലുള്ള ബ്രോയ്ലർ ചിക്കൻ ഒഴിവാക്കുകയായിരിക്കും ആരോഗ്യത്തിന് നല്ലത്.