Type Here to Get Search Results !

തണ്ണിമത്തന്‍ ദിവസവും കഴിച്ചാലുണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍

News Desk 0
തണ്ണിമത്തന്‍ ദിവസവും കഴിച്ചാലുണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍: മിക്കവർക്കും ഇഷ്ടമുള്ളതാണ് തണ്ണിമത്തന്‍. വേനല്‍ക്കാലത്താണ് നമ്മളില്‍ പലരും തണ്ണിമത്തന്‍ വളരെ കൂടുതലായി കഴിക്കുന്നത്. എന്നിരുന്നാലും നമ്മളില്‍ പലര്‍ക്കും തണ്ണിമത്തന്റെ ഗുണങ്ങളെപ്പറ്റി അറിയില്ലെന്നുള്ളതാണ് വാസ്തവം. ധാരാളം ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയതാണ് തണ്ണിമത്തന്‍. തണ്ണിമത്തന്റെ 92 ശതമാനവും വെള്ളമാണ്. ശരീരത്തിനുണ്ടാകുന്ന നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ തണ്ണിമത്തന്‍ ഏറെ സഹായിക്കുന്നു. അതുപോലെ തന്നെ തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ സി എന്നിവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരത്തിന് ഉന്മേഷം നല്‍കുന്നതിനും വളരെയധികം സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ തണ്ണിമത്തന്‍ അത്യുത്തമമാണ്. തണ്ണിമത്തനിലെ വിറ്റാമിന്‍ സി, ലൈക്കോപിന്‍ എന്നീ ഘടകങ്ങള്‍ നല്ല ആന്റി ഓക്സിഡന്റുകളായതിനാല്‍ യൗവനം നിലനിര്‍ത്താന്‍ ഏറെ ഉത്തമമാണ്. ഇവയൊക്കെയാണ് തണ്ണിമത്തൻ ദിവസവും കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable