ട്രെയ്നിയായ സഹപൈലറ്റ്, പരിഭ്രാന്തരായി യാത്രക്കാര്‍; വിമാനം തിരിച്ചിറക്കി
May 05, 2022
ട്രെയ്നിയായ സഹപൈലറ്റ്, പരിഭ്രാന്തരായി യാത്രക്കാര്‍; ഒടുവിൽ വിമാനം തിരിച്ചിറക്കി,
യാത്രാവേളയില്‍ സഹപൈലറ്റ് ട്രെയ്നി ആണെന്നു തിരിച്ചറിഞ്ഞ ക്യാപ്റ്റന്‍ വിമാനത്തെ തിരിച്ചിറക്കി. കഴിഞ്ഞ തിങ്കളാഴ്ച ലണ്ടനിലെ ഹീത്രൂ വിമാന താവളത്തില്‍ നിന്നും വിനോദ സഞ്ചാരികളുമായി പുറപ്പെട്ട വെര്‍ജിന്‍ അറ്റ്ലാന്‍റിക് എ330 എയര്‍ ബസാണ് ഈ രീതിയിൽ പൈലറ്റ് തിരിച്ചിറക്കിയത്.
അറ്റ്ലാന്‍റിക് സമുദ്രത്തിനു കുറുകെ നാല്‍പതോളം മിനിറ്റ് സഞ്ചരിച്ചതിനുശേഷമാണ് ഫസ്റ്റ് ഓഫീസര്‍ കൂടിയായ സഹപൈലറ്റ് പൂര്‍ണ യോഗ്യത നേടിയിട്ടില്ല എന്ന വിവരം പൈലറ്റിനു മനസിലായത്. . തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു.
യാത്രക്കാര്‍ ക്ഷുഭിതരായതിനെത്തുടര്‍ന്ന് വിമാന കമ്പനി അധികൃതര്‍ യാത്രക്കാരോട് മാപ്പ് പറയുകയും പരിചയ സമ്പന്നരായ പൈലറ്റുമാരും ജീവനക്കാരുമായി യാത്ര പുനഃരാരംഭിക്കുകയും ചെയ്യുകയുണ്ടായി