Type Here to Get Search Results !

ടോയ്ലറ്റില്‍ പോകാന്‍ കയറിയത് സ്വകാര്യ ആശുപത്രിയില്‍, പിന്നാലെ അടിപിടിയും

News Desk 0
ടോയ്ലറ്റില്‍ പോകാന്‍ കയറിയത് സ്വകാര്യ ആശുപത്രിയില്‍, വിനോദയാത്രക്കാരും സെക്യൂരിറ്റി ജീവനക്കാരുമായുള്ള അടിപിടിയില്‍ ആറ് പേര്‍ക്ക് പരിക്ക്, പാറശാല: സംഘം ചേര്‍ന്നെത്തിയ വിനോദയാത്രാസംഘം ആശുപത്രി ജീവനക്കാരെ മര്‍ദ്ദിച്ചതായി പരാതി. ആറ് പേര്‍ക്ക് പരിക്കേറ്റു. പാറശാലയിലെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ സെക്യൂരിറ്റി ജീവനക്കാരുമായുണ്ടായ തര്‍ക്കത്തിനിടെയാണ് കൊല്ലത്ത് നിന്നുള്ള വിനോദയാത്രാസംഘം, ജീവനക്കാരെ ആക്രമിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്.. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക്ശേഷം 3.30ഓടെ പാറശാല പവതിയാന്‍വിളയ്ക്ക് സമീപത്തായുള്ള സ്വകാര്യ ആശുപതിയിലാണ് സംഭവം. തമിഴ്നാട്ടിലെ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലത്ത് നിന്നുള്ള സംഘമാണ് ആക്രമണത്തിന് പിന്നില്‍. കൊല്ലത്തേക്ക് തിരികെ പോകുന്നതിനിടെ സംഘം പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പാറശാലയിലെ സ്വകാര്യ ആശുപത്രിയില്‍ കയറുകയായിരുന്നു. . തുടര്‍ന്നുണ്ടായ തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.സംഭവത്തില്‍ പ്രതികളായ കൊല്ലം ചവറ സ്വദേശികളായ അരവിന്ദ്, സന്ദീപ്, രാമചന്ദ്രന്‍, ഗിരീശന്‍, മനോജ്, സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ പാറശാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable