Type Here to Get Search Results !

ആരാധനാലയങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങൾക്കായി സര്‍ക്കാര്‍

News Desk 0
ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ക്ക് കര്‍ശന നിയന്ത്രണത്തിന് ഒരുങ്ങി സര്‍ക്കാര്‍; ഡിജിപിയെ ചുമതലപ്പെടുത്തി, തിരുവനന്തപുരം: ആരാധനാലയങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഡിജിപിയെ ചുമതലപ്പെടുത്തി. ശബ്ദ നിയന്ത്രണം കര്‍ശനമാക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ നടപടി. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. ഉത്സവ പറമ്പുകളിൽ ഉള്‍പ്പെടെയുള്ള മത ചടങ്ങുകളില്‍ എല്ലാം തന്നെ ഈ നിയന്ത്രണം ബാധകമായിരിക്കും. നിലവില്‍ രാത്രി 10 മുതല്‍ രാവിലെ ആറ് വരെ അടച്ചിട്ട ഇടങ്ങളില്‍ അല്ലാതെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. 2020ല്‍ വന്ന ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ കേരളം ഇന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്‍ റിപ്പോർട്ടിൽ പറയുന്നു. അനുമതി ഇല്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും നിയമമുണ്ടായിരിക്കെ കൃത്യമായി അതു പാലിക്കപ്പെടാതിരിക്കുന്ന സാഹചര്യത്തിലുമാണ് ബാലാവകശാ കമ്മീഷന്‍ ഇടപെട്ടത്. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്തരവ് ഇറക്കുകയായിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable