KGF റോക്കി ഭായ് അനുകരണം :ഒരു പായ്ക്കറ്റ് സിഗരറ്റ് പുകച്ചുതളളി; 15 വയസ്സുകാരന്‍ ആശുപത്രിയില്‍
May 28, 2022
റോക്കി ഭായിയെ അനുകരിച്ച് ഒരു പായ്ക്കറ്റ് സിഗരറ്റ് പുകച്ചുതളളി; 15 വയസ്സുകാരന്‍ ആശുപത്രിയില്‍
ഹൈദരാബാദ്: കെജിഎഫ് 2ലെ നായകന്‍ റോക്കി ഭായിയെ അനുകരിച്ചു ഒരു പാക്കറ്റ് സിഗരറ്റ് 'വലിച്ചു തള്ളിയ' പതിനഞ്ചുകാരന്‍ ആശുപത്രിയില്‍.
ഹൈദരാബാദിലാണ് സംഭവം. ഒരു പായ്ക്കറ്റ് സിഗരറ്റ് പുകച്ചുതള്ളിയ പതിനഞ്ചുവയസ്സ്കാരനെ തൊണ്ടവേദനയും ചുമയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടു ദിവസത്തിനിടെ മൂന്നു തവണയാണ് പതിനഞ്ചുകാരന്‍ കെജിഎഫിന്റെ രണ്ടാം ഭാഗം കണ്ടത്. തുടര്‍ന്ന് റോക്കി ഭായിയുടെ 'പ്രകടന'ത്തില്‍ ആവേശം കൊണ്ട് ഒരു പായ്ക്കറ്റ് സിഗരറ്റ് മുഴുവനും വലിച്ചു തീര്‍ത്തു. പതിനഞ്ചുകാരനെ ചികിത്സിച്ച ഡോക്ടര്‍മാര്‍, പിന്നീട് പ്രത്യേക കൗണ്‍സിലിങ്ങും നല്‍കിയാണ് ആശുപത്രിയില്‍നിന്ന് കുട്ടിയെ തിരിച്ചയച്ചത്.
'റോക്കി ഭായ് പോലുള്ള സിനിമ കഥാപാത്രങ്ങള്‍ കൗമാരക്കാരെ വലിയ രീതിയിൽ സ്വാധീനിക്കും. ഈ സംഭവത്തില്‍ത്തന്നെ സിനിമ കണ്ടതിനു പിന്നാലെ നായക കഥാപാത്രത്തെ അനുകരിച്ച് ഒരു പായ്ക്കറ്റ് സിഗരറ്റ് വലിച്ച കാരണത്താലാണ് പതിനഞ്ചു വയസ് മാത്രം പ്രായമുള്ള കുട്ടി ആശുപത്രിയിലായത്. സിനിമകള്‍ക്ക് ആളുകളെ വലിയ തോതില്‍ സ്വാധീനിക്കാനാകുമെന്നും . അതുകൊണ്ടുതന്നെ പുകവലിയും പുകയില ചവയ്ക്കുന്നതും മദ്യപാനവുമൊന്നും സിനിമകളില്‍ മഹത്വവല്‍ക്കരിക്കാതിരിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുണ്ട്' - ഡോ. രോഹിത് റെഡ്ഡി അദ്ദേഹത്തിന്റെതായ അഭിപ്രായം പ്രകടിപ്പിക്കുന്നു.

