നടിയെ ആക്രമിച്ച കേസ്; അന്വേഷണപൂര്‍ത്തീകരണത്തിനായി കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

News Desk
നടി ആക്രമണക്കേസ്; അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയംവേണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച്. മൂന്ന് മാസം കൂടി സമയം വേണമെന്നുള്ളതാണ് നിലവിൽ അവശ്യപ്പെട്ടത്. തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ അന്വേഷണം അവസാനിപ്പിച്ച്‌ അന്തിമ കുറ്റപത്രം നല്‍കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കേസ് അട്ടിമറിക്കുന്നുവെന്നുള്ള ആരോപണമുന്നയിച്ചു് അതിജീവിത രംഗത്തെത്തി. സര്‍ക്കാരിന്റെ മേൽ സമ്മര്‍ദ്ദം ഉയര്‍ന്നതോടെയാണ് കൂടുതല്‍ സമയം ചോദിക്കാനുള്ള തീരുമാനത്തിലെത്തിയത്