Type Here to Get Search Results !

നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ നിന്ന് കവര്‍ന്നത് ഒരു ലക്ഷത്തിലധികം രൂപയുടെ വയറിംഗ്, പ്ലമ്പിങ് സാധനങ്ങള്‍

News Desk 0
നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ നിന്ന് കവര്‍ന്നത് ഒരു ലക്ഷത്തിലധികം രൂപയുടെ വയറിംഗ്, പ്ലമ്പിങ് സാധനങ്ങള്‍; കുടുബം നിസ്സഹായാവസ്ഥയിൽ, കോട്ടയം: നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപയുടെ വയറിംങ്,പ്ലമ്പിങ് സാധനങ്ങള്‍ മോഷണം പോയി.കാഞ്ഞിരപ്പള്ളി പനന്താനത്തില്‍ ഹന്‍സല്‍ പി നാസറിന്റെ വീട്ടിൽ നിന്നാണ് ഇവ മോഷണം പോയത് . തമ്പള്ളക്കാട് - ആനക്കല്ല് റോഡിലുള്ള ഹന്‍സല്‍ പി നാസറിന്റെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്നാണ് വയറിംങ്, പ്ലംമ്മ്പിങ് സാധനങ്ങള്‍ കവര്‍ന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടിന്റെ വയറിംങ് ജോലികള്‍ പൂര്‍ത്തികരിച്ചിരുന്നു. ഈ വയറുകളാണ് സ്വിച്ച്‌ ബോര്‍ഡുകളില്‍ നിന്നടക്കം ഊരിയെടുത്ത് മോഷ്ടിച്ചത് 115,000 രൂപയുടെ വയറിംങ്, പ്ലമ്പിങ് സാധനങ്ങളാണ് വീട്ടുകാര്‍ വാങ്ങിയിരുന്നത്. ഇവയില്‍ ഭൂരിഭാഗവും കവര്‍ച്ച ചെയ്യപ്പെട്ടുവെന്ന് പോലീസ് വ്യക്തമാക്കുന്നു. ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന പ്ലമ്പിങ് സാധനങ്ങളും ഇതുകൂടാതെ മോഷണം പോയിട്ടുണ്ട്. വീടിനുള്ളില്‍ ഉണ്ടായിരുന്ന വയറുകള്‍ മുറിച്ച്‌ നശിപ്പിച്ച നിലയിലുമാണുള്ളത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വരെ വീട്ടില്‍ പണിക്കാരുണ്ടായിരുന്നു. ഇതിന് ശേഷമുള്ള ദിവസങ്ങളിലാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രിയില്‍ മേഖലയില്‍ മണിക്കൂറുകളോളം വൈദ്യുതി ബന്ധവും തടസപ്പെട്ടിരുന്നു. ഈ സമയതായിരിക്കും മോഷണം നടക്കാനുള്ള സാധ്യതയെന്നും പോലീസ് തള്ളിക്കളയുന്നില്ല. വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു അന്വേഷണം നടത്തുന്നു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable