നിർദ്ദേശിച്ച കമ്പനിയുടെ കമ്പി വാങ്ങിയില്ല, തര്‍ക്കം; ശസ്ത്രക്രിയ മാറ്റി
May 05, 2022
നിർദ്ദേശിച്ച കമ്പനിയുടെ കമ്പി വാങ്ങിയില്ല, തര്‍ക്കം; ശസ്ത്രക്രിയ മാറ്റി,
വടക്കഞ്ചേരി: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ നിര്‍ദേശിച്ച കമ്പനിയുടെ സ്റ്റീൽ കമ്പി വാങ്ങാത്തതിനെ തുടര്‍ന്ന് നിശ്ചയിച്ച ശസ്ത്രക്രിയ മുടങ്ങിയെന്ന് ആരോപണം.
പാലക്കാട് പുതുക്കോട് സ്വദേശി കുന്നത്ത് ചന്ദ്രശേഖരന്റെ ഇടതുകൈയുടെ ശസ്ത്രക്രിയയാണ് ഇങ്ങനെ മുടങ്ങിയത്. രണ്ടാഴ്ച മുമ്പാണ് വീണ് പരിക്കേറ്റ ചന്ദ്രശേഖരനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ചയാണ് കമ്പി വാങ്ങാന്‍ നിര്‍ദേശിച്ചത്. ആശുപത്രിയിലെ ന്യായവില ഷോപ്പില്‍നിന്ന് വാങ്ങിയ കമ്ബി പറ്റില്ലെന്നും പുറത്ത് മറ്റൊരിടത്തുനിന്ന് വാങ്ങണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചതായാണ് പരാതി. ശസ്ത്രക്രിയ മുടങ്ങിയതിനെത്തുടര്‍ന്ന് രോഗി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടിഎടുത്തിട്ടില്ല.
ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പോകാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടതായും ചന്ദ്രശേഖരന്‍ ആരോപിച്ചു. വിഷയത്തില്‍ ആരോഗ്യ മന്ത്രി ഇടപെട്ട് വേണ്ട നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്