Type Here to Get Search Results !

നെയ്യാറ്റിൻകരയിൽ അശരണർക്കും ആലംബ ഹീനർക്കും കൈത്താങ്ങായി കേരള പോലീസിലെ ഒരു പോലീസ് ഓഫീസർ,

News Desk 0
നെയ്യാറ്റിൻകരയിൽ അശരണർക്കും ആലംബ ഹീനർക്കും കൈത്താങ്ങായി കേരള പോലീസിലെ ഒരു പോലീസ് ഓഫീസർ, നെയ്യാറ്റിൻകരയിൽ അശരണർക്കും ആലംബ ഹീനർക്കും കൈത്താങ്ങായി ഒരു പോലീസ് ഓഫീസർ തിരുവനന്തപുരം; നെയ്യാറ്റിൻകരയിൽ അശരണർക്കും ആലംബ ഹീനർക്കും കൈത്താങ്ങായി ഒരു പോലീസ് ഓഫീസർ .കഴിഞ്ഞ ദിവസം ഒരു പോലീസ് ഓഫീസർ ഉച്ചക്ക് നെയ്യാറ്റിൻകര ആലുമൂട്ടിൽ അംഗപരിമിതനായ വൃദ്ധനെ പൈപ്പിൽ നിന്ന് വെള്ളമെടുത്തു കുളിപ്പിക്കുന്നത് കണ്ട് ചില നാട്ടുകാരും കൂടെ കൂടി .ഈ ഉദ്യോഗസ്ഥൻറെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും മാതൃകാപരവുമാ ണ് . കുറെ വർഷമായി നെയ്യാറ്റിൻകര ടൗണിൽ കടത്തിണ്ണയിലാണ് അംഗപരിമിതനായഈ ഒരു വൃദ്ധൻ കഴിച്ചുകൂട്ടുന്നത് .ചൂട് കൂടിയത് കാരണം രാത്രിയിൽ ഇയാൾക്ക് മിക്കപ്പോഴും ഉറക്കമില്ല .പകൽ സമയം വളരെ ബുദ്ധിമുട്ടുന്നത് കാണാം പരസഹായമില്ലാതെ സ്വയം കുളിക്കാൻ വൃദ്ധന് സാധ്യവുമല്ല .കൈക്കും ഒരുകാലിനും നല്ല രീതിയിൽ സ്വാധീനക്കുറവുണ്ട് . നെയ്യാറ്റിൻകര ട്രാഫിക് പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ ആയ ഷൈജു.എസ്‌ബി പതിവുപോലെ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോകുന്നവേളയിൽ റോഡരുകിൽ ഇരുന്നയാളോട് കുശലം ചോദിക്കവേ ഒന്ന് കുളിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ടു .ഒട്ടും മടിക്കാതെ ഒരുസ്ഥലം കണ്ടെത്തി കുളിക്കാൻ സഹായിച്ചു .മുഷിഞ്ഞ വസ്ത്രത്തിനു പകരം പുതിയ വസ്ത്രവും വാങ്ങിക്കൊടുത്തു .ജോലിക്കിടയിലും സമയംകണ്ടെത്തി ഇത്തരം സൽപ്രവർത്തികൾ ചെയ്യുന്നവർ കേരളപോലീസിൽ ഉണ്ടന്നുള്ളത് സേനക്ക് അഭിമാനിക്കാവുന്ന കാര്യമാണ്
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable