അധികം വരുമാനമില്ല; കപ്പലും വസതിയും വിറ്റ്‌ സൗദി രാജകുടുംബാംഗങ്ങള്‍

News Desk
അധികം വരുമാനമില്ല; കപ്പലും വസതിയും വിറ്റ്‌ സൗദി രാജകുടുംബാംഗങ്ങള്‍. ലണ്ടന്‍ : കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍ നിയന്ത്രണങ്ങള്‍ അധികം കടുപ്പിച്ചതോടെ അമേരിക്കയിലും യൂറോപ്പിലുമുള്ള ആഡംബര വസതികളും നൗകകളും മറ്റും വില്‍ക്കാന്‍ നിര്‍ബന്ധിതരായി തീർന്നിരിക്കുകയാണ് സൗദി രാജകുടുംബാംഗങ്ങള്‍. രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ അടുത്തിടെയായി 60 കോടി ഡോളറിന്റെ (ഏകദേശം 4587.82 കോടി രൂപ) വസ്തുക്കള്‍ മൊത്തത്തിൽ വിറ്റതായാണ് വിവരം. ആഡംബര ജീവിതത്തിനായി പലരും പ്രതിമാസം മൂന്നുകോടി ഡോളറിലധികം ചെലവിടുന്നതായി ഭരണകൂടം കണ്ടെത്തിയതോടെയാണ് രാജകുടുംബാംഗങ്ങള്‍ക്കുമേല്‍ നിയന്ത്രണം കര്‍ശനമാക്കിയത്. ബ്രിട്ടനിലെ ആഡംബര ബംഗ്ലാവ്, രണ്ടു കപ്പല്‍, വിലപിടിപ്പുള്ള ആഭരണങ്ങള്‍ തുടങ്ങിയവയാണ് അടുത്തിടെ ഇത്തരത്തില്‍ വിറ്റുപോയത്.
Tags