താജ് മഹലിലെ 22 മുറികളും തുറക്കണമെന്ന് ഹര്‍ജി

News Desk
താജ് മഹലിലെ 22 മുറികളും തുറക്കണമെന്ന് ഹര്‍ജി; ചരിത്രത്തിന്റെ നിജസ്ഥിതിയറിയാന്‍ അതിയായ ആകാംഷയുണ്ടെന്ന് ഹര്‍ജിയിൽ, ലഖ്‌നൗ: താജ് മഹലിന്റെ 22 മുറികളും തുറക്കണമെന്നും, ചരിത്ര നിര്‍മിതിയുടെ നിജസ്ഥിതി അറിയണമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍. അലഹബാദ് ഹൈക്കോടതിയിലാണ് സത്യമെന്ത് തന്നെയായാലും താജ് മഹലിന്റെ 22 മുറികളും തുറക്കണമെന്നുള്ള ഹര്‍ജി എത്തിയിരിക്കുന്നത്. ബിജെപിയുടെ അയോധ്യ യൂണിറ്റ് മീഡിയ ഇന്‍ ചാര്‍ജായ രജനീഷ് സിംഗാണ് റിട്ട് ഹര്‍ജിയുമായി ലഖ്‌നൗ ബെഞ്ചിനെ ഇപ്പോൾ സമീപിച്ചിരിക്കുന്നത്. താജ് മഹല്‍, ഫത്തേപൂര്‍ സിക്രി, ആഗ്ര ഫോര്‍ട്ട്, ഇത്തിമാദു ദൗളയുടെ ശവകുടീരം തുടങ്ങിയ ചരിത്ര സ്മാരകങ്ങള്‍ക്ക് ദേശീയ പ്രാതിനിധ്യ പ്രഖ്യാപനത്തിന്റെ പിന്‍ബലമുള്ള 1951ലെ നിയമത്തിന്റെയും, 1958 ലെ ആന്‍ഷ്യന്റ് മോനുമെന്റ്‌സ് ആന്റ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്റ് റിമൈന്‍സിന്റെയും പരിരക്ഷ എടുത്തുകളയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് .