Type Here to Get Search Results !

എൽഡിഎഫ് നെയ്യാറ്റിൻകര നിയോജക മണ്ഡല കൺവെൻഷൻ

News Desk 0

 




എൽഡിഎഫ് നെയ്യാറ്റിൻകര നിയോജക മണ്ഡല കൺവെൻഷൻ


നെയ്യാറ്റിൻകര : എൽഡിഎഫ് നെയ്യാറ്റിൻകര നിയോജക മണ്ഡല കൺവെൻഷൻ  എസ് എൻ ആഡിറ്റോറിയത്തിൽ   നടത്തി .    മൂന്നാം തവണയും വികസന നായകൻ കെ ആൻസലൻ തന്നെ വോട്ട് പ്രഖ്യാപിച്ച് നെയ്യാറ്റിൻകര നിയോജമണ്ഡലത്തിലെ ജനങ്ങൾ. നാടിന് വികസനം കൊണ്ട് പുരോഹതിയിലെത്തിച്ചും തങ്ങളുടെ ഏത് പ്രശ്നത്തിനും കടന്ന് വന്ന് പരിഹാരം കാണുന്ന നാടിൻ്റെ വികസന നായകൻ എൽഡിഎഫ് സ്ഥാനാർഥി കെ ആൻസലൻ തന്നെ ഇത്തവണയും എംഎൽഎയായി വരണമെന്ന് അവർ ആഗ്രഹിക്കുന്നത്. ആയിരക്കണക്കിന് യുവജനങ്ങളെയും സ്ത്രീകളെയും സാക്ഷിയാക്കി എസ് എൻ ആഡിറ്റോറിയത്തിൽ നടന്ന നെയ്യാറ്റിൻകര നിയോജക മണ്ഡല കൺവെൻഷൻ മുതിർന്ന സിപിഐഎം നേതാവ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കഴിഞ്ഞ  പത്ത് വർഷം സമഗ്ര മേഖലയിലും വികസന നേട്ടങ്ങൾ കൈവരിക്കാൻ ഇടത്പക്ഷ സർക്കാറിന് കഴിഞ്ഞു. നെയ്യാറ്റിൻകര മണ്ഡലത്തിലെ സ്ഥാനാർഥി കെ ആൻസലൻ കഴിഞ്ഞ  പത്ത് വർഷം  എംഎൽയെന്ന നിലയിൽ മികച്ച വികസന പ്രവർത്തനങ്ങളാണ് കാഴചവെച്ചത്.  അതുകൊണ്ട് തന്നെ നിങ്ങളുടെ സഹോദരനും


സുഹൃത്തുമായ കെ ആൻസലന് വീണ്ടും അവസരം നൽകി വിജയിക്കണമെന്ന് ഞാൻ  അഭ്യർത്ഥിക്കുന്നുമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. യോഗത്തിൽ  മണ്ഡലം സെക്രട്ടറി ടി ശ്രീകുമാർ അധ്യക്ഷനായി , എൽഡിഎഫ് നേതാക്കളയായ എൻ രതീന്ദ്രൻ, എ എസ് ആനന്ദകുമാർ, പി രാജേന്ദ്രകുമാർ, കൊല്ലങ്കോട് രവീന്ദ്രൻ, അഡ്വ വർക്കല രവികുമാർ, കെ എസ് അനിൽ, പാളയം രാജൻ, കെ കെ ശ്രീകുമാർ,   ജി എൻ ശ്രീകുമാർ, ഡബ്ല്യു ആർ ഹീബ,  കെ കെ ഷിബു, കൊടങ്ങാവിള വിജയകുമാർ, നെല്ലിമൂട് പ്രഭാകരൻ, അരുമാനൂർക്കട ശശി, ബാബുരാജ്, അഡ്വ ജയകുമാർ, ഡി ആർ വിനോദ്, പുന്നക്കാട് തുളസി, തുടങ്ങിയവർ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടന റാലികളായി വൻ ജനാവലി കൺവെൻഷനിലേക്ക് ഒഴുകിയെത്തിയത്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable