Type Here to Get Search Results !

നെയ്യാറ്റിൻകര സിപിഎമ്മിൽ പൊട്ടിത്തെറി; വിമത പോരാട്ടം കടുക്കുന്നു

News Desk 0


 സിപി എം  ടൗൺ ബ്രാഞ്ച് കൂട്ടരാജി ഭീഷണിയിൽ. ബിജെപിയിലും വിമതശല്യം 

വിജയ സാധ്യതക്കു മങ്ങൽ.കോൺഗ്രസ് നിലമെച്ചപ്പെടുത്തുമെന്നു സൂചന .
flocy news Desk ;TVM
Thiruvananthapuram: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നെയ്യാറ്റിൻകര നഗരസഭയിലെ സിപിഎം നേതൃത്വത്തിൽ വൻ പ്രതിസന്ധി. സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിയെ തുടർന്ന് ടൗൺ ബ്രാഞ്ച് കമ്മിറ്റി കൂട്ടരാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. സീറ്റ് നിഷേധിക്കപ്പെട്ട ബ്രാഞ്ച് സെക്രട്ടറി പാർട്ടിക്ക് വെല്ലുവിളിയായി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് പാർട്ടി നേതൃത്വം പ്രതിരോധത്തിലായത്.
​നെയ്യാറ്റിൻകര നഗരസഭയിലെ ടൗൺ വാർഡിൽ സിപിഎം സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന ടൗൺ ബ്രാഞ്ച് സെക്രട്ടറി രതീഷിനെ ഒഴിവാക്കി, സിറ്റിംഗ് കൗൺസിലറും നേതാവുമായ അലിഫാത്തിമയ്ക്ക് നാലാം തവണയും സീറ്റ് നൽകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഈ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ടൗൺ ബ്രാഞ്ച് കമ്മിറ്റി ഒന്നടങ്കം രാജിവെക്കാൻ ഒരുങ്ങുന്നത്. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രതീഷ് നിലവിൽ പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വിമതനായി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സിപിഎമ്മിന് പുറമെ യുഡിഎഫിലും സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി സമാനമായ തർക്കങ്ങൾ ഉടലെടുത്തു. ടൗൺ വാർഡിൽ സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ച മാഹീനെ ഒഴിവാക്കി യുഡിഎഫ് സീറ്റ് മുസ്ലീം ലീഗിന് നൽകുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച മാഹീനും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ട്. പാർട്ടികളിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം ടൗൺ വാർഡിലെ തിരഞ്ഞെടുപ്പ് ഇത്തവണ തീ പാറുന്ന പോരാട്ടത്തിനാണ് കളമൊരുക്കുന്നത്. നിലവിൽ അഞ്ച് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്: എൽഡിഎഫ് സ്ഥാനാർത്ഥിയായി അലിഫാത്തിമ (സിപിഎം), യുഡിഎഫ് സ്ഥാനാർത്ഥിയായി ഒ.എം.കെ കബീർ (മുസ്ലീം ലീഗ്), എൻഡിഎ സ്ഥാനാർത്ഥിയായി സി.ജി ഗിരീഷ് ചന്ദ്രൻ, കൂടാതെ സിപിഎം വിമതനായി രതീഷ്, യുഡിഎഫ് വിമതനായി മാഹീൻ എന്നിങ്ങനെ രണ്ട് സ്വതന്ത്രരും മത്സരരംഗത്തുണ്ട്. പാർട്ടി നേതൃത്വങ്ങളെ പ്രതിരോധത്തിലാക്കിയ വിമത നീക്കങ്ങൾ ഈ വാർഡിലെ വിജയത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.ബിജെപിയിലും വിമതശല്യം 
വിജയ സാധ്യതക്കു മങ്ങൽ.
അത്താഴമംഗലം വാർ ഡിൽ സിപിഎം കൗൺ സിലർ റിബൽ  ഊരൂട്ടുകാലയിൽ മുൻ കൗൺസിലറും റിബൽ.   നെയ്യാറ്റിൻകര നഗരസഭാ തിരഞ്ഞെടുപ്പിൽ സി പിഎമ്മിനെ വെട്ടിലാക്കി റിബ ലുകൾ രംഗത്ത്. അത്താഴമംഗ ലം വാർഡിൽ സിപിഎമ്മിന്റെ കൗൺസിലർ റിബലായി മത്സരി ക്കുന്നു. ഊരൂട്ടുകാല വാർഡിൽ സിപിഎം മുൻ കൗൺസിലറും റി ബലായി മത്സരരംഗത്തുണ്ട്.

അത്താഴമംഗലം വാർഡിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും നിലവിലെ കൗൺസി ലറുമായ സൗമ്യയാണ് റിബലായി മത്സരിക്കുന്നത്. ഇവർ നിലവിൽ  കവളാകുളം വാർഡിൽനിന്നാണ് വിജയിച്ചത്. കടകമ്പ് അങ്കണവാ ടിയിലെ വർക്കർ കൂടിയാണ്. കൗൺസിലറായിരിക്കെയാ ണ് സൗമ്യയെ വർക്കറായി സാ മൂഹികക്ഷേമ വകുപ്പ് തിരഞ്ഞെ ടുത്തത്. അതുകൊണ്ടുതന്നെ ഇക്കുറി തിരഞ്ഞെടുപ്പിൽ സൗ മ്യയെ സിപിഎം പരിഗണിച്ചിരു ന്നില്ല. പകരം അഖിലയെയാണ് സിപിഎം മത്സരിക്കാനായി തിര ഞ്ഞെടുത്തത്. ഇവിടെ കോൺഗ്ര സിനായി റെജീന ഫ്ലോറൻസാണ് മത്സരിക്കുന്നത്. ബിജെപി സ്ഥാ നാർഥി നിർണയമായിട്ടില്ല.
ഊരൂട്ടുകാല വാർഡിൽ സിപി എമ്മിലെ മുൻ കൗൺസിലർ ശ്രീ കണ്ഠൻനായർ റിബലായി മത്സര രംഗത്തുണ്ട്. ഇദ്ദേഹം സിപിഎ മ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗമാ യിരുന്നു. 2015-20 കാലയളവിൽ ഊരുട്ടുകാലയിൽ നിന്നുള്ള സി പിഎമ്മിന്റെ കൗൺസിലറായി രുന്നു ശ്രീകണ്ഠൻനായർ. ഇക്കു

അമരവിള വാർഡിൽ സിപിഐ സ്ഥാനാർഥിക്കെതിരേ സിപിഎം ബ്രാഞ്ച് സെക്രട്ടറി റിബലായി മത്സരിക്കുന്നു. പട്ടികജാ തി സംവരണ വാർഡായ ഇവിടെ സിപിഐയിലെ സജിയാണ് മത്സരിക്കുന്നത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പട്ടികജാതി ക്ഷേമസമിതി ലോ ക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ബിജുവാണ് റിബലായി മത്സരിക്കു ന്നത്. ഈ വാർഡ് നേരത്തെ സിപിഎം ഏറ്റെടുക്കാൻ ശ്രമം നട ത്തിയിരുന്നു. ബിജുവിന് മത്സരിക്കാനാണ് സിറ്റ് ഏറ്റെടുക്കാൻ തീ രുമാനിച്ചത്. എന്നാൽ സിപിഎം, സിപിഐ ജില്ലാ നേതൃത്വങ്ങൾ നടത്തിയ ചർച്ചയിൽ സീറ്റ് സിപിഐയ്ക്ക് നൽകുവാൻ തീരുമാനിച്ചി രുന്നു. സിപിഐ സ്ഥാനാർഥി സജി നേരത്തെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. തിരഞ്ഞെടുപ്പിനു മുൻപായാണ് സിപി ഐയിൽ ചേർന്നത്. ബിജു റിബലായി മത്സരിക്കുന്നതോടെ നില വിലെ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ നീക്കി.
 പാർട്ടി സീറ്റ് നൽകാത്തതിനെ സിപിഎം തുടർന്നാണ് റിബലായി മത്സരൽ കുമാറിനെതിറേ മത്സരിക്കുന്നത്. 

സ്ഥാനാർഥി എം.ജയകുമാറിനെതിരെ   വാർഡിൽ സമ്പത്ത് ഫ്ലക്സ് സ്ഥാപിച്ച്  ആലംപൊറ്റ വാർഡിൽ  സ്ഥാ പിക്കുകയും ചെയ്തു. സിപിഎം ചിഎമ്മിൻ റിബലുണ്ട്. സിപിഎം ഏര്യാ കമ്മിറ്റി അംഗമായ പി.രാജൻ   വഴുതൂർ വാർഡിൽ മത്സരിക്കുന്നു   ബന്ധുവായ സമ്പത്തു റിബലായി മത്സരിക്കുകയാണ്  

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable