കോൺഗ്രസ് ബോക്ക് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ബിജെപിയിൽ

News Desk


 കോൺഗ്രസ് ബോക്ക് കമ്മിറ്റി വൈസ് പ്രസിഡൻ്റ്    ബിജെപിയിൽ


News Desk TVM-  Flocy: പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ തത്തിയൂർ, തൃപ്പലവൂർ വാർഡുകളിലിലായി രണ്ടു തവണ പഞ്ചാത്തംഗവും, കോൺഗ്രസ് പാറശാല ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻ്റുമായ ഡി.കുസുമകുമാരി ബിജെപിയിൽ. കോൺഗ്രസ് മണ്ഡലം, ഡിസിസി കമ്മിറ്റികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് നീണ്ട 40 വർഷത്തെ കോൺഗ്രസ് ബന്ധം കുസുമകുമാരി ഉപേക്ഷിച്ചത്‌. കോൺഗ്രസ് നിയന്ത്രണത്തിലുള്ള മാരായമുട്ടം സഹകരണ ബാങ്കിൽ 16 വർഷം ബോർഡ് അംഗം കൂടിയായിരുന്നു കുസുമകുമാരി. കോൺഗ്രസ് മാരായമുട്ടം മണ്ഡലം പ്രസിഡൻ്റ് എം.എസ് അനിൽ പാർട്ടിയിൽ ഏകാധിപതിയെ പോലെ പെരുമാറുന്നു, 1995 മുതൽ പാർട്ടിയിൽ സജീവമായ തനിക്കെതിരെ പല തെരഞ്ഞെടുപ്പുകളിൽ അനിൽ റിബലുകളെ സ്വതന്ത്രരായും അല്ലാതെയും മത്സരിപ്പിച്ച് പരാചയപ്പെടുത്തി. ഈ വിഷയത്തിൽ ഡിസിസി പ്രസിഡൻ്റ് നെയ്യാറ്റിൻകര സനൽ ഉൽപ്പെടെയുള്ള നേതാക്കൾക്ക് ഒൻപത് നേതാക്കൾ ഒപ്പിട്ട് പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. പരാതി നൽകിയതിന് ശേഷമുള്ള പാർട്ടി പരിപാടികളിൽ നിന്ന് താനടക്കമുള്ള ഒരു വിഭാഗത്തെ നിരന്തരം ഒഴിവാക്കി. കോർ കമ്മിറ്റിയിൽ തിരുമാനിച്ച തൻ്റെ പേരിനെ എം.എസ് അനിൽ, നെയ്യാറ്റിൻകര സനൽ എന്നിവരുടെ ഇടപെടലിൽ ഒഴിവാക്കി പകരം പാർട്ടിയിൽ യാതൊരു മുൻ പരിചയവും ഇല്ലാത്ത അനിലിൻ്റെ മകൾ പാർവതിയെ സ്ഥാനാർത്ഥി പട്ടികയിൽ തിരുകി കയറ്റി കുസുമകുമാരി പറഞ്ഞു. ബിജെപി സൗത്ത് ജില്ലാ കാര്യാലയത്തിൽ ജില്ലാ പ്രസിഡൻ്റ് മുക്കംപാലമൂട് ബിജു കുസുമകുമാരിയെ ഷാൾ അണിയിച്ച് പാർട്ടിയീലേക്ക് സ്വാഗതം ചെയ്തു. ബിജെപി സംസ്ഥാന സമിതി അംഗം മഞ്ചവിളാകം കാർത്തികേയൻ, ജില്ലാ ജനറൽ സെക്രട്ടറി എം.എസ് ഷിബു, മാരായമുട്ടം, പെരുങ്കടവിള ഏരിയ കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.