Type Here to Get Search Results !

ചൂട് കൂടുന്നു.... ചായയും കാപ്പിയും ഒഴിവാക്കാം

0

രാജ്യത്ത് പലയിടത്തും വേനല്‍ക്കാലം ആരംഭിച്ചിരിക്കുകയാണ്. ചൂട് കൂടുന്ന സാഹചര്യത്തില്‍ സൂര്യതാപത്തെ പ്രതിരോധിക്കാന്‍ കര്‍ശന ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. രാജ്യത്തിന്റെ പലയിടത്തും താപനിലയിലെ വര്‍ധനവ് കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം,

ആരോഗ്യപ്രവര്‍ത്തകര്‍ അവശ്യ മരുന്നുകള്‍, ഐസ് പായ്ക്കുകള്‍, ഒആര്‍എസ് എന്നിവ വീടുകളില്‍ എത്തിക്കണം.

 ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ജലാംശമുള്ള സീസണല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുക.

നാരങ്ങാവെള്ളം, ലസ്സി, ജ്യൂസ് എന്നിവ വീട്ടില്‍ തന്നെ ഉണ്ടാക്കി കഴിക്കാന്‍ ശ്രമിക്കുക.

 മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍, വലിയ അളവില്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം. ഇത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്ന പദാർത്ഥങ്ങളാണ്.

പഴകിയ ഭക്ഷണങ്ങള്‍ കഴിക്കരുത്.

 പ്രോട്ടീന്‍ അമിതമായുള്ള ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇത് നിര്‍ജലീകരണത്തിന് വഴിവെക്കും. അതിനാലാണ് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കരുത് എന്ന് പറയുന്ന കാര്യം.

നാരങ്ങാവെള്ളം, തേങ്ങാവെള്ളം, മോര്, എന്നിവ കഴിക്കാം.

 നേരിട്ട് സൂര്യപ്രകാശം കൊള്ളാതിരിക്കുക.

 അയഞ്ഞ, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. രാത്രിയില്‍ തണുത്ത വായു ഉള്ളിലേക്ക് കടക്കാന്‍ ജനലുകള്‍ തുറന്നിടുവാൻ ശ്രദ്ധിക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable