Type Here to Get Search Results !

ടോയ്‌ലെറ്റില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം,

News Desk 0
ടോയ്‌ലെറ്റില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം, ഇന്ന് ടോയ്‌ലെറ്റില്‍ ഇരിക്കുമ്പോൾ മൊബൈലും ടാബ്ലറ്റുകളുമൊക്കെ ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. സോഷ്യല്‍ മീഡിയയും വാര്‍ത്തകളുമൊക്കെ വായിക്കാന്‍ അര മണിക്കൂറില്‍ കൂടുതല്‍ ടോയ്‌ലെറ്റില്‍ ചിലവഴിക്കുന്ന വരും ഉണ്ട്. എങ്കില്‍ ഓര്‍ക്കുക അങ്ങനെയുള്ളവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ്. രോഗങ്ങള്‍ പരത്തുന്ന കീടാണുക്കള്‍ അധികമായി ഉള്ള സ്ഥലമാണ് ബാത്ത് റൂമും ടോയ്‌ലെറ്റും. ഫോണ്‍ ടോയ്ലറ്റില്‍ കൊണ്ടു പോകും വഴി രോഗാണുക്കള്‍ ഫോണിലേക്ക് കയറുകയാണ് ചെയ്യുന്നത്. ടോയ്‌ലെറ്റ് വാതില്‍, ലോക്ക്, ടാപ്പ്, ഫ്‌ളഷ്, ഹാന്‍ഡ് വാഷ് തുടങ്ങിയ ഇടങ്ങളില്‍ എല്ലാം ബാക്ടീരിയ ഉണ്ട്. എന്നാല്‍ സോപ്പിട്ട് കൈ കഴുകിയാല്‍ പോലും ഈ ബാക്ടീരിയ നശിക്കില്ല എന്നറിയുക. ടോയ്‌ലെറ്റ് ഒരു പ്രാവിശ്യം ഉപയോഗിച്ചാല്‍ അതിന്റെ എഫക്‌ട് ആറടി ദൂരം വരെ ഉണ്ടാകുമെന്നുള്ളതാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇ-കോളി, സാല്‍മൊണല്ല, ഷിഗെല്ല, മെഴ്‌സ, സ്‌ട്രെപ്‌ടോകോകസ് തുടങ്ങിയ ബാക്ടീരിയകള്‍ കാരണം ഹെപറ്റൈറ്റിസ് എ, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ കണ്ടു തുടങ്ങും. ബാത്ത് റൂമിലെ തറയിലും, ഫ്‌ളഷിന്റെ മുകളിലും, വാഷ് ബേസിന്റെ മുകളിലുമൊക്കെയാണ് സാധാരണ ഫോണുകള്‍ വയ്ക്കുക. ഇവിടെയെല്ലാം ബാക്ടീരിയ സാന്നിധ്യം വളരെ കൂടുതലാണ്. അങ്ങനെ ചെയ്യുന്ന നാലില്‍ ഒരാള്‍ക്ക് പകര്‍ച്ച വ്യാധികള്‍ പിടി പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. പബ്ലിക് ടോയ്‌ലെറ്റില്‍ ഫോണ്‍ വയ്ക്കുന്നതിന് ഹോള്‍ഡര്‍ ഉണ്ടാകും, നല്ല ഒന്നാന്തരം ബാക്ടീരിയ വാഹകരാണ് ആ ഹോള്‍ഡറുകള്‍ എന്നത് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യമാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

About Us

News Blogger Template is Designed Theme for Giving Enhanced look Various Features are available Which is designed in User friendly to handle by Piki Developers. Simple and elegant themes for making it more comfortable